ലോകത്തെമ്പാടുമായി നിരവധി ആരാധകരുള്ള സിറ്റ് കോം സീരിസ് ഫ്രണ്ട്സിന്‍റെ റീ യൂണിയന്‍ ഉടന്‍ എത്തും. ഈ മാസം 27 മുതലാണ് ഫ്രണ്ട്സിന്‍റെ റീ യൂണിയന്‍ സംപ്രേഷണം ചെയ്യുകയെന്ന് ടീസര്‍ പങ്കുവെച്ച് നിര്‍മാതാക്കള്‍ അറിയിച്ചു. എച്ച്‌ബിഒ മാക്‌സിലൂടെയാണ് റീ യൂണിയന്‍ സംപ്രേഷണം ചെയ്യുക. എന്നാല്‍ എച്ച്ബിഒ മാക്‌സ് നിലവിൽ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാല്‍ ഇന്ത്യക്കാർക്ക് എപ്പിസോഡ് കാണാൻ കാത്തിരിക്കേണ്ടിവരും.
- " class="align-text-top noRightClick twitterSection" data="
">
ഡേവിഡ് ബെക്കാം, ലേഡി ഗാഗ തുടങ്ങി നിരവധി പ്രശസ്‌തർ എപ്പിസോഡിൽ അതിഥി താരങ്ങളായി എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. റീ യൂണിയന്‍ എപ്പിസോഡുകള്‍ വരുന്നുവെന്ന് അറിഞ്ഞത് മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ജെന്നിഫര്‍ ആനിസ്റ്റണ്‍, ഡേവിഡ് ഷ്വിമ്മര്‍, കോര്‍ട്ടെനി കോക്‌സ്, ലിസ കുദ്രോ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി എന്നിവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
1994 സെപ്റ്റംബർ 22 തൊട്ട് 236 എപ്പിസോഡുകളും പത്ത് സീസണുകളുമായി പരന്നുകിടക്കുന്ന, ലോകമെമ്പാടും ഫാൻസുള്ള മാൻഹട്ടനിൽ താമസിക്കുന്ന ആറ് സുഹൃത്തുക്കളുടെ കഥയാണ് ഫ്രണ്ട്സ് എന്ന സീരിസ്. സീരിസ് കാണുന്നവരെ 'അവസാനിക്കേണ്ടായിരുന്നു' എന്ന് പറയാന്‍ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഫ്രണ്ട്സിലുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ റിലീസ് ചെയ്ത റീ യൂണിയന്‍റെ ടീസര്‍ ഇതിനോടകം തന്നെ 1.5 മില്യണ്‍ ആളുകള്‍ കണ്ട് കഴിഞ്ഞു. ഫ്രണ്ട്സ് സീരിസ് 10 സീസണുകൾ കൊണ്ട് ലോകമൊട്ടാകെ ആരാധകരെ ഉണ്ടാക്കിയെടുത്തു എന്നതിനപ്പുറം ഇപ്പോഴും മടുപ്പില്ലാതെ ആളുകൾ കാണുന്നുണ്ട്. റോസ്, ചാൻഡ്‌ലർ, റോസിന്‍റെ സഹോദരിയും ചാൻഡ്‌ലറുടെ ഭാര്യയുമായ മോണിക്ക, ജോയ്, റോസിന്‍റെ ഭാര്യ റേച്ചൽ, ഫീബി എന്നീ ആറ് സുഹൃത്തുക്കളുടെ ജീവിതമാണ് സീരിസ് പറയുന്നത്.
Also read: അഭിനയം മാത്രമല്ല, ചിത്രം വരച്ച് മനോജ് കെ ജയനെ ഞെട്ടിച്ച് കോട്ടയം നസീര്‍