മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ താരമാണ് മാസ്റ്റര്‍ അച്യുതന്‍. സിനിമയിൽ കളരിമുറകളും ആയോധനാഭ്യാസവുമായി ഗംഭീര പ്രകടനമാണ് ചാവേർ ചാന്തുണ്ണിയിലൂടെ അച്യുതന്‍ കാഴ്‌ചവച്ചത്. മാമാങ്കത്തിലെ അഭിനയപ്രകടനത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല. മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയും ആയ ഉമ്മന്‍ ചാണ്ടി അച്യുതന്‍റെ വീട്ടിലെത്തിയാണ് അഭിനന്ദനം അറിയിച്ചത്.
- " class="align-text-top noRightClick twitterSection" data="">
തിരക്കുകള്‍ കൊണ്ടാണ് അച്യുതനെ കാണാന്‍ വരാന്‍ വൈകിയത്. മാമാങ്കത്തിൽ അഭിനയിച്ചതുകൊണ്ടു മാത്രമല്ല, ചിത്രത്തിൽ അച്യുതന്‍ കാഴ്‌ചവച്ചത് അതിമനോഹരമായ പ്രകടനമാണ്. അച്യുതന് എല്ലാ വിജയങ്ങളും ആശംസകളും നേരുന്നുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടച്ചേർത്തു. നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ച് മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ബഹുഭാഷാ ചിത്രമായ മാമാങ്കം. എം. പദ്‌മകുമാറിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍, അനു സിതാര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, ഇനിയ, കനിഹ, മണിക്കുട്ടന്‍, ജയന്‍ ചേര്‍ത്തല, കവിയൂര്‍ പൊന്നമ്മ, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.