അപ്പാനി ശരത്ത് നായകനായ 'മിഷന്‍-സി' ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനമാണ് റിലീസ് ചെയ്‌തത്.
ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, സുധി കോപ്പ, ഇർഷാദ്, രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ബിബിൻ ജോർജ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="">
'നെഞ്ചിൻ ഏഴു നിറമായി..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. സുനിൽ ജി. ചെറുകടവാണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. പാർത്ഥസാരഥിയാണ് സംഗീത സംവിധായകൻ.
More Read: അപ്പാനി ശരത്തിന്‍റെ റോഡ് ത്രില്ലർ 'മിഷൻ സി' ട്രെയിലറെത്തി
ബാലതാരമായി സിനിമയിലെത്തിയ മീനാക്ഷി ദിനേശ് നായികയായി തുടക്കം കുറിക്കുന്ന ചിത്രമാണ് മിഷൻ- സി. നടൻ കൈലാഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മേജര്‍ രവി, ജയകൃഷ്ണന്‍, ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് മുഖ്യതാരങ്ങൾ. എം സ്ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ മുല്ല ഷാജിയാണ് റോഡ് ത്രില്ലർ ചിത്രത്തിന്‍റെ നിർമാതാക്കൾ.