ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നുംപറമ്പിലിന്‍റെ ജീവിതം സിനിമയാകുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ നായകനിരയിലേക്ക് കാലെടുത്ത് വെച്ച സെന്തില്‍ കൃഷ്ണയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന് ഫിറോസ് എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. നവാഗതരായ നിതീഷ്, വിവേക് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെന്തിലിനെ കൂടാതെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.
തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പാപ്പ, ആടുപുലിയാട്ടം, എന്നീ സിനിമകളുടെ നിര്‍മാതാവ് നൗഷാദ് ആലത്തൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഗ്രാന്റ് ഫിലിം കോര്‍പറേഷന്‍റെ ബാനറിലാണ് സിനിമ തീയേറ്ററുകളിലെത്തുക. സാമൂഹ്യ മാധ്യമങ്ങളിലെ വലിയ സാധ്യതകളിലൂടെ നിര്‍ധനരായവര്‍ക്ക് കൈത്താങ്ങാവുകയാണ് ഫിറോസ് കുന്നുംപറമ്പില്‍.