ദളപതി വിജയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് സിനിമാമേഖലയിലെ നിരവധി പേർ വിജയ്‌യുമായുള്ള സൗഹൃദവും അദ്ദേഹത്തിനൊപ്പമുള്ള അനുഭവങ്ങളും പങ്കുവച്ചിരുന്നു.
തമിഴിലെ പ്രശസ്‌ത സംവിധായകൻ മിഷ്‌കിൻ വിജയ്‌യെ വച്ച് ഒരു സിനിമയെടുക്കുകയാണെങ്കിൽ താരത്തിന്‍റെ കഥാപാത്രമെങ്ങനെയായിരിക്കും? ട്വിറ്റർ സ്പേസ് ചാറ്റ് സെഷനിൽ പ്രേക്ഷകന്‍റെ ചോദ്യത്തിന് മിഷ്‌കിൻ മറുപടി പറഞ്ഞു.
ദളപതി വിജയ്‌യെ വച്ച് താൻ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ അതൊരു ജയിംസ് ബോണ്ട് ചിത്രം പോലുള്ള സ്‌പൈ ത്രില്ലറായിരിക്കുമെന്നാണ് സംവിധായകൻ വ്യക്തമാക്കിയത്.
തുപ്പാക്കിയിലെ താരത്തിന്‍റെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍റായുള്ള റോളുകൾ വിജയ്‌ക്കിണങ്ങുമെന്നും സംവിധായകൻ വ്യക്തമാക്കി. ഇതിന് പുറമെ ചിത്തിരം പേശുതടി എന്ന ചിത്രം വിജയ്‌ക്കായി എഴുതിയതായിരുന്നുവെന്നും മിഷ്‌കിന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Also Read: 'ആൾ തോട്ട ഭൂപതി'ക്ക് ചുവടുവച്ച് ദളപതിക്ക് കീർത്തിയുടെ പിറന്നാൾ സമ്മാനം
മിഷ്‌കിൻ ഇപ്പോൾ ആൻഡ്രിയ ജെറാമിയ കേന്ദ്രവേഷത്തിലെത്തുന്ന പിശാശ് 2വിന്‍റെ തിരക്കിലാണ്. രണ്ടാം ഭാഗത്തിലെ അഭിനയത്തിന് ആന്‍ഡ്രിയയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന ആത്മവിശ്വാസവും സംവിധായകൻ പങ്കുവച്ചു.