ETV Bharat / sitara

'രാജൂന്‍റെ തോളും ചരിഞ്ഞു'; ബ്രോ ഡാഡി ലൊക്കേഷൻ ചിത്രത്തിന് പൃഥ്വിക്ക് കമന്‍റുമായി മിഥുൻ തോമസ് - mithun thomas comment prithviraj mohanlal news

മോഹൻലാലിന്‍റെ പ്രശസ്‌ത ചരിവ് പൃഥ്വിരാജിനും കിട്ടിയോ എന്ന മിഥുൻ മാനുവൽ തോമസിന്‍റെ കമന്‍റിനൊപ്പം ആരാധകരും രസകരമായ പ്രതികരണങ്ങളുമായി എത്തി.

മോഹൻലാൽ ബ്രോ ഡാഡി വാർത്ത  മോഹൻലാൽ മിഥുൻ തോമസ് പൃഥ്വിരാജ് വാർത്ത  രാജൂന്‍റെ തോളും ചെരിഞ്ഞു പൃഥ്വിരാജ് വാർത്ത  രാജൂന്‍റെ തോളും ചെരിഞ്ഞു മിഥുൻ തോമസ് വാർത്ത  മിഥുൻ മാനുവൽ തോമസ് ബ്രോ ഡാഡി വാർത്ത  prithvi bro daddy location pic news  mithun thomas comment news  mithun thomas comment prithviraj mohanlal news  prithviraj bro daddy mohanlal news
മിഥുൻ തോമസ്
author img

By

Published : Aug 4, 2021, 4:16 PM IST

മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ് തിരക്കുകളിലാണ് സംവിധായകൻ പൃഥ്വിരാജ്. കഴിഞ്ഞദിവസം ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോ പൃഥ്വിരാജ് പങ്കുവച്ചിരുന്നു. ലൊക്കേഷനിൽ താരങ്ങൾക്ക് പൃഥ്വിരാജ് നിർദേശം കൊടുക്കുന്ന പോലുള്ള ചിത്രമായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്. ഫോട്ടോയ്‌ക്ക് താഴെ രസകരമായ കമന്‍റുകളും ലൈക്കുകളുമായി ആരാധകരും സിനിമാമേഖലയിലെ സുഹൃത്തുക്കളും എത്തി.

കൂട്ടത്തിൽ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ കമന്‍റാണ് ഏറ്റവും ശ്രദ്ധേയമായത്. 'രാജൂന്‍റെ തോളും ചരിഞ്ഞു' എന്ന് മിഥുൻ തോമസ് നൽകിയ കമന്‍റിന് രസകരമായ പ്രതികരണങ്ങളാണ് ആരാധകർ കുറിച്ചത്.

പ്രതീക്ഷകളുടെ അമിതഭാരമാണ് ആ തോളു നിറയെ എന്ന് ആരാധകർ

ചന്ദനം ചാരിയാൽ ചന്ദനം മണക്കും... എന്നും ആശാന്‍റേന്ന് പകർന്നതയാരിക്കുമെന്നും സംവിധായകന് മറുപടിയായി ആരാധകർ എഴുതി. പ്രതീക്ഷകളുടെ അമിതഭാരമാണ് ആ തോളു നിറയെ എന്നും ചിലർ അഭിപ്രായം പങ്കുവച്ചു.

മോഹൻലാലിനെ അനുകരിച്ചുള്ള രസകരമായ രംഗമാണോ ഇതെന്നും അതോ അറിയാതെ മോഹൻലാലിന്‍റെ മാനറിസം താരത്തിന് വന്നതാണോ എന്നും ആരാധകർ പോസ്റ്റിന് താഴെ ചോദിക്കുന്നുണ്ട്.

Also Read: പ്രതീക്ഷകളുടെ അമിതഭാരമാണ് ആ തോളു നിറയെ

ലൂസിഫറിന്‍റെ നായകൻ- സംവിധായകൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിക്കായി ആരാധകർ വലിയ ആകാംക്ഷയിലാണ്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജും മീന, കല്യാണി പ്രിയദർശൻ എന്നിവരും പ്രധാന താരങ്ങളാകുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.