എറണാകുളം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവനടന്‍ അപ്പാനി ശരത്ത് നായകനാകുന്ന 'കാളിയാർ കോട്ടേജി'ന്‍റെ ചിത്രീകരണം പൂർത്തിയായി. തമിഴിൽ ശരത്ത് അഭിനയിച്ച ഓട്ടോ ശങ്കർ എന്ന സീരിസ് വലിയ ശ്രദ്ധ നേടിയിരുന്നു. തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവായിരുന്ന ഗൗരി ശങ്കർ എന്ന ഓട്ടോ ശങ്കറിന്‍റെ ജീവിതമായിരുന്നു ശരത്ത് അഭിനയിച്ചത്. ഉണ്ണി ഭവാനിയാണ് കാളിയാർ കോട്ടേജ് സംവിധാനം ചെയ്‌തിരിക്കുന്നത്. ഫ്യൂച്ചർ ഫിലിംസിന്‍റെ ബാനറിൽ ബിനിത സുരേന്ദ്രനാണ് നിർമാണം.
- " class="align-text-top noRightClick twitterSection" data="
">
കുട്ടിക്കാനം, പീരുമേട്, എളപ്പാറ, കട്ടപ്പന എന്നിവിടങ്ങളിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുള്ള സിനിമയുടെ ചിത്രീകരണം. ഷൂട്ടിങ് പൂർത്തിയായതിന്‍റെ വിശേഷം നടൻ ശരത് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ആനന്ദ് സതീഷ് ഛായാഗ്രഹണവും, ധനുഷ് കുമാർ സംഗീത സംവിധാനവും, ബിബിൻ ഇല്ലിക്കൽ കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു. ക്രൈം ത്രില്ലർ പ്രമേയത്തിൽ ഒരുങ്ങുന്ന ഈ സീരിസിൽ അപ്പാനി ശരത്, രാജേഷ് ശർമ, അലീന സാജൻ, അനൂപ് ചന്ദ്രൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.