എറണാകുളം: കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് തിയേറ്ററുകൾ അടച്ചിടണമോ തുറക്കണമോ എന്ന കാര്യം ഉടമകൾക്ക് തീരുമാനിക്കാമെന്ന് ഫിയോക്ക്. സംസ്ഥാന സർക്കാർ കൊണ്ടുവന്ന പുതിയ സമയക്രമമനുസരിച്ച് താൽപര്യമുള്ള തിയേറ്റർ ഉടമകൾക്ക് പ്രദർശനം തുടരാമെന്നും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. സംഘടന പ്രത്യേകിച്ച് നിര്‍ദേശമൊന്നും നല്‍കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിയേറ്ററുകളുടെ പ്രവർത്തന സമയം രാത്രി 7.30 വരെയായി പരിമിതിപ്പെടുത്തിയ സാഹചര്യത്തിലാണ് ഫിയോക്കിന്‍റെ തീരുമാനം. പുതിയ നിർദേശമനുസരിച്ച് കേരളത്തിൽ തിയേറ്ററുകളും മാളുകളും ഏഴ് മണി വരെ തുറന്നുപ്രവർത്തിപ്പിക്കാം. ഇന്ന് മുതൽ വൈകുന്നേരവും രാത്രിയുമുള്ള പ്രദർശനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.