കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ദിവസവേതനം കൈപ്പറ്റുന്നവരെ നമ്മള്‍ ചേര്‍ത്തുപിടിക്കണമെന്ന സന്ദേശവുമായി ഫെഫ്‌ക ഒരുക്കിയ ഹ്രസ്വചിത്രം 'വണ്ടര്‍ വുമണ്‍ വനജ' ശ്രദ്ധേയമാകുന്നു. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ യുട്യൂബ് ചാനലിലൂടെയാണ് ഹ്രസ്വചിത്രം പുറത്തിറങ്ങിയത്. എല്ലാവരും സുരക്ഷിതരായാലേ നമ്മളും സുരക്ഷിതരാകൂവെന്ന സന്ദേശവും ചിത്രം പങ്കുവെക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
നടി മുത്തുമണിയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നടി മഞ്ജുവാര്യരുടെ ഹൃദയസ്പര്‍ശിയായ സന്ദേശത്തോട് കൂടിയാണ് 56 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം അവസാനിക്കുന്നത്. കൊവിഡിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ജനങ്ങളെ ബോധവത്കരിക്കുന്ന മറ്റ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ കൂടുതല്‍ ഹ്രസ്വചിത്രങ്ങള്‍ ഫെഫ്‌ക വരുംദിവസങ്ങളില്‍ പുറത്തുവിടും.