ETV Bharat / sitara

വ്യാജ കാസ്റ്റിങ് കോളുകള്‍ക്ക് തടയിടാനൊരുങ്ങി ഫെഫ്‌ക

അപരിചിതർക്ക് ഒരു കാരണവശാലും താരങ്ങളുടെ ഫോൺ നമ്പർ നൽകരുതെന്നും ഫെഫ്‌ക കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്

fefka latest facebook post about casting call  fefka directors union  വ്യാജ കാസ്റ്റിങ് കോളുകള്‍ക്ക് തടയിടാനൊരുങ്ങി ഫെഫ്ക  ഫെഫ്ക  ബ്ലാക്ക് മെയില്‍
വ്യാജ കാസ്റ്റിങ് കോളുകള്‍ക്ക് തടയിടാനൊരുങ്ങി ഫെഫ്ക
author img

By

Published : Jul 3, 2020, 12:10 PM IST

സിനിമാ മേഖലയിൽ കൂടിവരുന്ന ചൂഷണങ്ങൾക്ക് തടയിടാൻ കർശന നടപടിയുമായി സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക രംഗത്തെത്തി. ഫേസ്ബുക്കിലൂടെ ഫെഫ്‌ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടി ഷംനാകാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാൻ ശ്രമിച്ചതിനെത്തുടർന്നാണ് സംഘടന കൂടുതൽ നടപടികൾ ഏർപ്പെടുത്തുന്നത്. കാസ്റ്റിങ് ഡയറക്ടർമാർ ഉൾപ്പടെയുള്ളവർ ഇനിമുതൽ ഫെഫ്‌കയില്‍ രജിസ്റ്റർ ചെയ്യണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ പൂർണവിവരങ്ങൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ, ഡയറക്ടേഴ്സ് യൂണിയൻ തുടങ്ങിയ സംഘടനകൾക്ക്‌ കൈമാറും. രജിസ്റ്റർ ചെയ്യാത്തവരെ ഒരുകാരണവശാലും പ്രവർത്തിക്കാൻ അനുവദിക്കില്ല. കാസ്റ്റിങ് ഡയറക്ടർമാരെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ പരാതിപ്പെടാനും സംഘടന സൗകര്യമൊരുക്കും.

fefka latest facebook post about casting call  fefka directors union  വ്യാജ കാസ്റ്റിങ് കോളുകള്‍ക്ക് തടയിടാനൊരുങ്ങി ഫെഫ്ക  ഫെഫ്ക  ബ്ലാക്ക് മെയില്‍
ഫെഫ്കയുടെ ഫേസ്ബുക്ക് പോസ്റ്റ്

അപരിചിതർക്ക് ഒരു കാരണവശാലും താരങ്ങളുടെ ഫോൺ നമ്പർ നൽകരുതെന്നും അംഗങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. നമ്പർ നൽകിയത് സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും ഈ ഫോൺ നമ്പരിൽ വിളിച്ചറിയിക്കാം. ഇക്കാര്യം വ്യക്തമാക്കി പ്രൊഡക്ഷൻ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്‌ക കത്തയച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ബോധവത്കരണ ഹ്രസ്വചിത്രവും ഫെഫ്‌ക ഒരുക്കും. അന്ന ബെൻ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ഹ്രസ്വചിത്രത്തിന്‍റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്നത് ജോമോൻ.ടി.ജോണാണ്. ഫെഫ്‌കയുടെ യുട്യൂബ് ചാനൽ വഴിയാകും പുതിയ ചിത്രം എത്തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.