ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ കാത്തിരുന്ന ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് മെയ് 19ന് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ തിയറ്ററുകളിലെത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വടക്കേ അമേരിക്ക, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിൽ എഫ്9 പ്രദർശിപ്പിക്കാനായിട്ടുമില്ല.
എന്നാൽ, ഒരു മാസത്തോടടുക്കുമ്പോൾ 250 മില്യൺ ഡോളറിലധികം വരുമാനമാണ് ആഗോളതലത്തിൽ ഹോളിവുഡ് ചിത്രം വാരിക്കൂട്ടിയത്. ചൈനയിൽ നിന്ന് മാത്രം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്‍റെ പുതിയ പതിപ്പ് 203 മില്യൺ ഡോളർ കലക്ഷൻ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ചൈനയില്‍ നിന്ന് തന്നെയാണ് ചിത്രം ഏറ്റവും കൂടുതല്‍ വരുമാനം നേടിയതും.
-
#F9 has earned $250M at the worldwide box office so far.
— DiscussingFilm (@DiscussingFilm) June 6, 2021 " class="align-text-top noRightClick twitterSection" data="
(Source: https://t.co/Z1gz650qX1) pic.twitter.com/KylQBIp3PF
">#F9 has earned $250M at the worldwide box office so far.
— DiscussingFilm (@DiscussingFilm) June 6, 2021
(Source: https://t.co/Z1gz650qX1) pic.twitter.com/KylQBIp3PF#F9 has earned $250M at the worldwide box office so far.
— DiscussingFilm (@DiscussingFilm) June 6, 2021
(Source: https://t.co/Z1gz650qX1) pic.twitter.com/KylQBIp3PF
Also Read: ഗോൾഡൻ ഗ്ലോബ്; അവാർഡ് തിരിച്ചു നൽകാൻ ടോം ക്രൂസും സംപ്രേഷണത്തിൽ നിന്ന് പിന്മാറി എൻബിസിയും
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്‍റെ മറ്റ് നാല് ഭാഗങ്ങൾ ഒരുക്കിയ ജസ്റ്റിന്‍ ലിന്‍ ആണ് പുതിയ ചിത്രത്തിന്‍റെയും സംവിധായകന്‍. ജസ്റ്റിന്‍ ലിന്നും ഡാനിയൽ കാസിയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
വിന്‍ ഡീസല്‍, മിഷേല്‍ റോഡ്രിഗസ്സ്, ഗിബ്സണ്‍, രം ജോണ്‍ സീന എന്നിവരാണ് എഫ്9ലെ പ്രധാന താരങ്ങൾ. അമേരിക്കയിൽ ഹോളിവുഡ് ചിത്രം ഈ മാസം 25ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.