ETV Bharat / sitara

മാലിക് ഒടിടിയിൽ കൂട്ടായെടുത്ത തീരുമാനം, പഠനം, പ്രണയം, മലയൻകുഞ്ഞിലെ അപകടം: ഫഹദ് ഫാസിലിന്‍റെ കുറിപ്പ് - malik ott fahad fassil news

മാലിക് സിനിമ തിയേറ്റർ റിലീസിനല്ലാതെ, ഒടിടിയിൽ പ്രദർശനത്തിനെത്തുന്നതിനെ കുറിച്ചും നസ്രിയയുമായുള്ള പ്രണയത്തെ കുറിച്ചും മലയൻകുഞ്ഞിലെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ചും ഫഹദ് ഫാസിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിക്കുന്നു.

മാലിക് ഒടിടി ഫഹദ് വിശദീകരണം വാർത്ത  മാലിക് ഫഹദ് ഫാസിൽ വാർത്ത  ഫഹദ് ഫാസിൽ നസ്രിയ പ്രണയം പുതിയ വാർത്ത  love nazriya fahadh faasil news latest  fahadh faasil malayankunju accident news  fahadh faasil malik ott release news  malik ott fahad fassil news  മലയൻകുഞ്ഞ് ചിത്രീകരണം ഫഹദ് അപകടം വാർത്ത
ഫഹദ് ഫാസിലിന്‍റെ കുറിപ്പ്
author img

By

Published : Jun 16, 2021, 11:13 PM IST

ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് തിയേറ്ററിൽ റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കുന്നത് വീണ്ടും പ്രതിസന്ധിയിലായി. മഹാമാരിയുടെ കാലത്ത് 100 ശതമാനം ആളുകളെയും ഉൾക്കൊള്ളിച്ച് തിയേറ്ററുകൾ വീണ്ടും പുത്തൻ സിനിമകളുമായി സജീവമാകുന്നത് ഒരു വിദൂരസ്വപ്‌നമാണ്.

മാലിക് ഒടിടിയിൽ; സ്ഥിരീകരിച്ച് ഫഹദ് ഫാസിൽ

അതിനാൽ തന്നെ മാലിക് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദർശിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ലുക്കിലും മേക്കോവറിലും വരെ ഗംഭീരമായ വ്യത്യാസം കൊണ്ടുവന്ന മാലിക്, ഫഹദിന്‍റെ ഒരു കരിയർ ബസ്റ്റ് ചിത്രമാകുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. അതിനാൽ തന്നെ മാലിക് ഒടിടി റിലീസിനെത്തുമെന്ന വാർത്ത സിനിമാപ്രേമികൾക്ക് അംഗീകരിക്കാനാവുന്നതല്ല.

എന്നാൽ, മാലിക് തിയേറ്ററുകളിലേക്കില്ല എന്ന വാർത്തക്ക് വിശദീകരണം നൽകുകയാണ് നടൻ ഫഹദ് ഫാസിൽ. ഒപ്പം, മലയൻ കുഞ്ഞ് സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ചും നസ്രിയയെ കണ്ടുമുട്ടിയ ഓർമകളും താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

സി യൂ സൂൺ പോലെ വീട്ടിലിരുന്ന് കാണേണ്ട സിനിമയല്ല മാലിക്, അത് തിയേറ്ററുകളിലൂടെ പുറത്തിറക്കാൻ തന്നെയായിരുന്നു നിശ്ചയിച്ചത്. 100 ശതമാനം ആളുകളെയും നിറച്ച് തിയേറ്ററുകൾ തുറക്കുമ്പോൾ പ്രദർശനത്തിനെത്തിക്കാൻ കരുതിവച്ചിരുന്ന തന്‍റെ ഏകചിത്രവും മാലിക് ആയിരുന്നെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.

ഒരിക്കലും ഒടിടിയിലൂടെ റിലീസ് ചെയ്യണമെന്ന് വിചാരിച്ചിരുന്ന സിനിമയായിരുന്നില്ല മാലിക്. എന്നാൽ, സിനിമയുടെ സംവിധായകനും നിർമാതാവും സാങ്കേതികപ്രവർത്തകരുമുൾപ്പെടെയുള്ളവർ കൂട്ടായി എടുത്ത തീരുമാനമാണിതെന്നും, തിയേറ്ററുകൾ വീണ്ടും പഴയ രീതിയിലാകുന്നത് വരെ കാത്തിരിക്കാനാകില്ലെന്നും ഫഹദ് ഫാസിൽ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മലയൻകുഞ്ഞിലെ അപകടം

മലയൻകുഞ്ഞിൽ താരത്തിനുണ്ടായ അപകടവും തുടർന്നുണ്ടായ അനുഭവങ്ങളും ഫഹദ് വിശദമായി എഴുതിയിട്ടുണ്ട്. ചിത്രീകരണത്തിനിടെ തലക്കേറ്റ പരിക്ക്, ഇതിന്‍റെ ഭാഗമായി തനിക്ക് വിശ്രമം ആവശ്യമായി വന്നു. അതിനാൽ തന്‍റെ കലണ്ടറിൽ ലോക്ക് ഡൗൺ തുടങ്ങിയത് മാർച്ച് രണ്ടിനായിരുന്നുവെന്ന് താരം വിശദമാക്കി.

Also Read: തിയറ്റര്‍ അനുഭവം അന്യമാകും, രണ്ട് മലയാള സിനിമകള്‍ കൂടി ഒ.ടി.ടിയിലേക്ക്

താഴേക്ക് വീണപ്പോൾ മുഖം തറയിൽ പതിക്കുന്നതിനേക്കാൾ മുമ്പ്, കൈ കുത്തിയതിനാൽ വലിയ അപകടം ഒഴിവായി. ആ സമയത്തെ തന്‍റെ മനസാന്നിധ്യം കൊണ്ടാണ് അങ്ങനെ ചെയ്യാനായതെന്നും ഫഹദ് ഫാസിൽ വ്യക്തമാക്കി.

യുഎസിൽ വച്ച് എഞ്ചിനീയറിങ് കോഴ്സിൽ നിന്നും ആർട്‌സ് വിഭാഗത്തിലേക്ക് മാറിയതും തന്‍റെ അഭിരുചിയെ പിന്തുടർന്നതിൽ നിന്നും ജീവിതത്തിൽ മനസിലാക്കിയ പാഠമെന്തെന്നും ഫഹദ് ഫാസിൽ പങ്കുവച്ചു.

നസ്രിയയുമായുള്ള പ്രണയം

ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്‍റെ സമയത്ത് തന്‍റെ ജീവിതസഖി നസ്രിയയെ പരിചയപ്പെട്ടതും പ്രണയത്തിലായതും നടൻ ഓർമകളായി കുറിച്ചിട്ടുണ്ട്. നസ്രിയയോട് താൻ പ്രണയാഭ്യാർഥന നടത്തിയപ്പോൾ അവൾ 'യെസ്' എന്നോ 'നോ' എന്നോ പറഞ്ഞില്ല. നസ്രിയക്കൊപ്പം എപ്പോഴും സമയം ചെലവഴിക്കാനായിരുന്നു തനിക്കിഷ്‌ടം. എങ്കിലും, ബാംഗ്ലൂർ ഡേയ്സിനൊപ്പം തനിക്ക് മറ്റ് രണ്ട് സിനിമകൾ കൂടി ചെയ്യേണ്ടിവന്നു. അതിനാൽ, തന്നെ നസ്രിയക്ക് ആ സമയം പലതും ഉപേക്ഷിക്കേണ്ടിവന്നുവെന്നും നസ്രിയ ഇല്ലായിരുന്നെങ്കിൽ തന്‍റെ ജീവിതം എങ്ങനെയായിത്തീരുമെന്നതിൽ ഇപ്പോഴും അതിശയമാണെന്നും ഫഹദ് ഫാസിൽ കൂട്ടിച്ചേർത്തു.

'എല്ലാ കഥകളുടെയും അവസാനം മറ്റൊരു കഥയുടെ തുടക്കമാണ്. ചിലപ്പോൾ അത് സ്വന്തം കഥയാകാം, അല്ലെങ്കിൽ മറ്റൊരാളുടെ കഥയുടെ ഭാഗമാകാം. നമുക്കെല്ലാവർക്കും ബുദ്ധിമുട്ടേറിയ കാലമാണിത്. ഈ കഥ അവസാനിച്ച് പുതിയൊരു കഥയ്ക്കായി പ്രതീക്ഷിക്കാം.' ഓരോ കഥയുടെ അവസാനവും പുതിയ മനോഹരമായ കഥയുടെ തുടക്കമുണ്ടാകുമെന്ന ശുഭപ്രതീക്ഷ ആരാധകരുമായി പങ്കുവച്ചാണ് ഫഹദ് ഫാസിൽ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.