ETV Bharat / sitara

'മാലിക്' സമൂഹത്തിന്‍റെ കൂട്ടായ ശബ്‌ദം; റിലീസിന് ഇനി മണിക്കൂറുകൾ മാത്രം

ഒരുപാട് നായകന്മാരുള്ള കഥകളെ പരസ്‌പരം ബന്ധിപ്പിച്ചിട്ടുള്ള ടി. ദാമോദരന്‍റെയും ഐ.വി ശശിയുടെയും ചിത്രങ്ങൾ മാലിക്കിന് പ്രചോദനമായെന്ന് മഹേഷ് നാരായണൻ. മാലിക് ഒരു സമൂഹത്തിന്‍റെ കൂട്ടായ ശബ്‌ദമെന്ന് ഫഹദ് ഫാസിൽ.

fahadh faasil mahesh narayanan malik news  fahadh faasil malik news latest  mahesh narayanan malik news latest  malik amazon release latest news  മാലിക് സിനിമ പുതിയ വാർത്ത  മാലിക് യഥാർഥ സംഭവമല്ല വാർത്ത  മാലിക് മഹേഷ് നാരായണൻ വാർത്ത  മാലിക് ഫഹദ് ഫാസിൽ വാർത്ത  ഫഹദ് ഫാസിൽ ഒടിടി റിലീസ് വാർത്ത  ആമസോൺ പ്രൈം മാലിക് പുതിയ വാർത്ത
ഫഹദ് ഫാസിൽ
author img

By

Published : Jul 14, 2021, 2:31 PM IST

തിയേറ്ററുകളിൽ ആവേശമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച മാലിക് ഒടിടിയിലൂടെ പ്രദർശനത്തിനെത്തുകയാണ്. ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുക്കിയ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകന് മാലിക്കിന്‍റെ ഒടിടി റിലീസ് നിരാശയാണെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്റർ റിലീസ് വരെ കാത്തിരിക്കാനാകില്ലെന്ന അണിയറപ്രവർത്തകരുടെ തീരുമാനത്തിനൊപ്പം അവരും യോജിച്ചു നിന്നു.

ടേക്ക് ഓഫിനും സി യു സൂണിനും ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്‍റെ തയ്യാറെടുപ്പുകൾ പത്ത് വർഷങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നു. എന്നാൽ, സിനിമ പ്രേക്ഷകനിലേക്ക് എത്താൻ നീണ്ട വർഷങ്ങളെടുത്തു.

സിനിമയുടെ പ്രഖ്യാപന സമയത്ത് ഫഹദ് ഒരു ഡോണായി വരുന്ന ചിത്രമായിരിക്കും എന്നായിരുന്നു സൂചനകൾ. എന്നാൽ, ട്രെയിലറുകൾ ശരിക്കും പ്രേക്ഷകരെ അതിശയിപ്പിച്ചു. മാലിക് ഒരു ചരിത്രപശ്ചാത്തലമാണ് ഉൾക്കൊള്ളുന്നതെന്നാണ് ട്രെയിലറിലൂടെ പ്രേക്ഷകർ വായിച്ചെടുക്കുന്നത്. എന്നാൽ, മാലിക് യഥാർഥ ജീവിതത്തിൽ നിന്നുള്ള കഥയല്ലെന്നും ഒരു പ്രത്യേക സമുദായത്തെ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് മഹേഷ് നാരായണൻ വ്യക്തമാക്കുന്നത്.

മാലിക് യഥാർഥ സംഭവമല്ല, എന്നാൽ നിത്യജീവിതത്തിലെ സംഭവങ്ങൾ പ്രതിനിധീകരിക്കുന്നു

'സുലൈമാൻ മാലിക് യഥാർഥ ജീവിതത്തിൽ നിന്നുള്ള കഥയല്ല. ഞാൻ കോവളത്താണ് ജനിച്ചത്. വിഴിഞ്ഞം മുതൽ പൂന്തുറ വരെയുള്ള പ്രദേശങ്ങളിൽ നിന്ന് എനിക്ക് സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുള്ള ഇടപെടലും പരിചയവും സിനിമയെ സ്വാധീനിച്ചു. എന്നാൽ, ഒരു പ്രത്യേക സമുദായത്തിനെ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ല. അതിനാൽ തന്നെ സാങ്കൽപ്പികമായ കഥാസന്ദർഭവവും പശ്ചാത്തലവുമാണ് സിനിമക്കായി ഉപയോഗിച്ചിരിക്കുന്നത്.'

ഇന്നും നിരന്തരമായി നടക്കുന്ന സംഭവങ്ങൾ മാലിക്കിൽ അവതരിപ്പിക്കുന്നുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കി. 'എന്‍റെ ചിത്രത്തിൽ കറുപ്പും വെളുപ്പുമുള്ള കഥാപാത്രങ്ങളില്ല, ഭൂരിഭാഗം പേരും ഇരുണ്ട നിറമുള്ള ആളുകളാണ്. ഇങ്ങനെ ചിത്രീകരിക്കുന്നതിൽ പ്രത്യേകതകളുണ്ട്. എന്നാൽ, സുലൈമാൻ മാലിക് ഇങ്ങനെ ഒരു പ്രത്യേക വിഭാഗത്തിലുള്ളതല്ല, അയാൾ ഒരു മുഴുവൻ സമൂഹത്തെയും പ്രതിനിധീകരിക്കുന്നുണ്ട്.'

More Read: ലക്ഷദ്വീപിൽ സുലൈമാൻ മാലിക്കിന് നിക്കാഹ്; 'തീരമേ' വീഡിയോ ഗാനം പുറത്ത്

വ്യത്യസ്‌ത സമുദായത്തിൽ സമാധാനത്തോടെ ജീവിക്കുന്ന ആളുകളും അവരുടെ അഭിപ്രായവ്യത്യാസങ്ങളും, അവിടേക്ക് കടന്നുവരുന്ന ചില സംഭവങ്ങൾ എങ്ങനെ അവരുടെ ജീവിതത്തെ ബാധിക്കുന്നുവെന്നുമാണ് മാലിക് പറയുന്നതെന്നും സംവിധായകൻ പറഞ്ഞു.

ഒരുപാട് നായകന്മാരുള്ള കഥകളെ പരസ്‌പരം ബന്ധിപ്പിച്ചിട്ടുള്ള ടി. ദാമോദരന്‍റെയും ഐ.വി ശശിയുടെയും ചിത്രങ്ങൾ മാലിക്കിന് പ്രചോദനമായെന്നും അത്തരത്തിലുള്ള അവതരണം ഈ സിനിമയിലുമുണ്ടെന്നും മഹേഷ് നാരായണൻ വിശദമാക്കി.

സുലൈമാൻ മാലിക്കിനെ കുറിച്ച് ഫഹദ് ഫാസിൽ

സാധാരണക്കാരന് താദാത്മ്യം പ്രാപിക്കാനാവുന്ന കഥയാണ് മാലിക് എന്ന് ഫഹദ് ഫാസിൽ പറഞ്ഞു. തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ രാഷ്‌ട്രീയവും സാമൂഹികവുമായ കാഴ്‌ചപ്പാടുകൾക്കുപരി മാനുഷിക വികാരങ്ങളുടെ പല ലെയറുകളാണ് ചിത്രത്തിൽ കാണാനാവുകയെന്നും താരം കൂട്ടിച്ചേർത്തു.

മാലിക്കിന്‍റെ ഒടിടി റിലീസ്

2011ൽ സിനിമക്കായി പല നിർമാതാക്കളെയും സമീപിച്ചു, എന്നാൽ ചിരിക്കാനും സന്തോഷിപ്പിക്കാനുമാകാത്ത സിനിമകളാണ് നിങ്ങളുടേതെന്നായിരുന്നു ചില നിർമാതാക്കളുടെ അഭിപ്രായമെന്ന് ഫഹദ് പറഞ്ഞു. തിയേറ്ററുകളിൽ വമ്പൻ റിലീസാക്കി പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന മാലിക് ഒടിടിയിൽ നേരിട്ട് പ്രദർശിപ്പിക്കുന്നതിനെ കുറിച്ചും താരം അഭിപ്രായം പങ്കുവച്ചു.

  • " class="align-text-top noRightClick twitterSection" data="">

മാലിക്കിന്‍റെ റിലീസ് കൂട്ടായെടുത്ത തീരുമാനമാണെന്നും ആഗോളതലത്തിൽ റിലീസ് ചെയ്യുന്നതിനാൽ തന്നെ ഒടിടിയിലൂടെയാണ് പ്രദർശനമെന്നതിൽ പരാതിയില്ലെന്നും ഫഹദ് പറഞ്ഞു.

ഇരുപത്തിയേഴ് കോടി ബജറ്റിൽ ആന്‍റോ ജോസഫാണ് മാലിക് നിർമിച്ചിരിക്കുന്നത്. ഫഹദിന്‍റെ സുലൈമാൻ മാലിക്ക് എന്ന കഥാപാത്രത്തിന്‍റെ ഇരുപത് മുതൽ അൻപത്തിയഞ്ച് വയസ്സ് വരെയുള്ള കാലഘട്ടമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിമിഷ സജയൻ, ജലജ, ജോജു ജോർജ്ജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, മാമുക്കോയ എന്നിവരും മാലിക്കിൽ പ്രധാന താരങ്ങളാകുന്നു. ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.