നടന്‍ ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ലോക്ക് ഡൗണ്‍ പരിമിതിക്കുള്ളില്‍ നിന്ന് പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിച്ച സീയു സൂണ്‍ ആണ് സെപ്റ്റംബര്‍ ഒന്നിന് ആമസോണില്‍ സ്ട്രീമിങിന് എത്തുന്നത്. ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന ബന്ധുവിന്‍റെ പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥയാണ് " സീ യു സൂണ്‍ " പറയുന്നത്. ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണ് സീ യു സൂണിലേതെന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. ടേക്ക് ഓഫ്, മാലിക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ -ഫഹദ് കൂട്ടുകെട്ടിലെത്തുന്ന ചിത്പം കൂടിയാണ് സീ യു സൂണ്‍. മാലിക്കിന്‍റെ ചിത്രീകരണം കൊവിഡിനെ തുടര്‍ന്ന് മുടങ്ങി കിടക്കുകയാണ്. ഫഹദ് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും. ഉടന്‍ ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്യും. ഗോപി സുന്ദറാണ് സിനിമക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">