ETV Bharat / sitara

പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ജോജി; ട്രെയിലറെത്തി - fahadh faasil new movie amazon news

ഫഹദ് ഫാസിലിനൊപ്പം ബാബു രാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ് എന്നിവരും പ്രധാന താരങ്ങളാകുന്ന ജോജിയിലെ ട്രെയിലർ പുറത്തുവിട്ടു.

പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ജോജി വാർത്ത  ജോജി ട്രെയിലർ പുതിയ വാർത്ത  ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ ജോജി വാർത്ത  joji trailer out news  fahadh faasil news  fahadh faasil dileesh pothan news latest  fahadh faasil new movie amazon news  fahadh faasil joji latest news
പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ജോജി
author img

By

Published : Apr 2, 2021, 6:14 PM IST

"ഫുൾടൈം പുതപ്പിനടിയിൽ കിടന്നുറങ്ങുന്ന നിന്നെ കുറിച്ച് ഇങ്ങനെ അടിച്ചിറക്കാമെങ്കിൽ ഈ നാട്ടില് മസിലും പെടപ്പിച്ച് നടക്കണ എന്നെ കുറിച്ച് എന്തൊക്കെ പറയുന്നുണ്ടാവും." ഇടുക്കിയുടെ ഗ്രാമീണതയിൽ നിർമിച്ച മഹേഷിന്‍റെ പ്രതികാരം, ഉത്തരകേരളത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും... മലയാളത്തിലെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച രണ്ട് ചിത്രങ്ങളിലും ഒരേ കൂട്ടുകെട്ടായിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ വീണ്ടും ഒരു പടമെടുക്കുമ്പോൾ പ്രമേയത്തിലും അവതരണത്തിലും മികവ് പുലർത്തുന്ന ഒരു ചിത്രം തന്നെ പ്രതീക്ഷിക്കാം.

  • " class="align-text-top noRightClick twitterSection" data="">

കുടുംബ പശ്ചാത്തലത്തിൽ എരുമേലിയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് കഥ പറയുന്ന ജോജിയിലെ ആദ്യ ട്രെയിലർ പുറത്തിറങ്ങി. സസ്‌പെൻസും ആകാംക്ഷയും നിറക്കുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും ജോജി എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിലെ ജോജിയെ ഫഹദ് ഫാസിൽ അവതരണത്തിലും രൂപത്തിലും വളരെ വ്യത്യസ്‌തനാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി നന്നായി തയ്യാറെടുപ്പുകൾ എടുത്തിരുന്നുവെന്ന് താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഫഹദ് ഫാസിലിനൊപ്പം ബാബു രാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ശ്യാം പുഷ്‌കരനാണ് ജോജിയുടെ രചന നിർവഹിച്ചിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹകൻ. കിരൺ ദാസ് എഡിറ്റിങ് നിർവഹിക്കുന്നു. ഭാവനാ സ്റ്റുഡിയോസ്, വർക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് ബാനറുകളിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈ മാസം ഏഴിന് ജോജി ആമസോൺ പ്രൈമിലൂടെ റിലീസിനെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.