Fahadh and Nazriya receive UAE golden visa: മലയാളികളുടെ ക്യൂട്ട് കപിള്‍സായ ഫഹദ് ഫാസിലിനും നസ്രിയ നസീമിനും യുഎഇ ഗോള്‍ഡന്‍ വിസ. ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും താര ദമ്പതികള്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.
ദുബായ് നല്‍കിയ അംഗീകാരത്തിന് ഫഹദും നസ്രിയയും ദുബായ് ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദിന് നന്ദി അറിയിക്കാനും മറന്നില്ല.
ദുബായിലെ ഏറ്റവും പ്രശസ്‌തമായ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ആണ് ഫഹദ് ഫാസിലിന്‍റെയും നസ്രിയയുടെയും ഗോള്‍ഗന്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇരുവരും ഒന്നിച്ച് ഇസിഎച്ച് ആസ്‌ഥാനത്തെത്തി സിഇഒ ഇഖ്‌ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഗന്‍ വിസ ഏറ്റുവാങ്ങുകയായിരുന്നു.
അറബ് പ്രമുഖന്‍ അബ്‌ദുള്ള ഫലാസി, ദുബായ് ടി.വി ഡയറക്‌ടര്‍ അഹമ്മദ്, പി.എം അബ്‌ദുറഹ്മാന്‍, ഫാരിസ് ഫൈസല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വ്യത്യസ്‌ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് യുഎഇ നല്‍കി വരുന്ന ആദരമാണിത്. വിവിധ തൊഴില്‍ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‌ചവച്ച വിദ്യാര്‍ഥികള്‍ക്കും യുഎഇ ഭരണകൂടം 10 വര്‍ഷത്തേയ്‌ക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. 2018ലാണ് 10 വര്‍ഷത്തേയ്‌ക്കുള്ള വിസ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്.
UAE golden visa received actors: മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, ടൊവിനോ തോമസ്, നൈല ഉഷ, ആശാ ശരത്, ആസിഫ് അലി, ലാല്‍ ജോസ്, മിഥുന്‍ രമേശ്, മീരാ ജാസ്‌മിന്‍, സിദ്ദിഖ്, സലിം അഹമ്മദ്, കെ.എസ്.ചിത്ര, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
Also Read: ഭാര്യക്കൊപ്പം വീട് പങ്കിടാന്‍ ഭയം; ആദിത്യയുടെ ട്വീറ്റ് വൈറല്‍