ETV Bharat / sitara

ക്യൂട്ട് ആന്‍റ് സിംമ്പിള്‍ കല്യാണി പ്രിയദർശൻ; ചിത്രലഹരിയിലെ ഗാനത്തിന് നാല്‍പ്പത് ലക്ഷത്തിലധികം കാഴ്ചക്കാര്‍ - video song

കിഷോർ തിരുമല സംവിധാനം ചെയ്ത ചിത്രലഹരിയിലെ കല്യാണി- സായ് ധരം തേജ് ജോഡിയുടെ പ്രണയം ഗാനം വൈറല്‍. വീഡിയോ ഇതിനോടകം കണ്ടത് നാല്‍പ്പത് ലക്ഷത്തിലധികം ആളുകള്‍

ക്യൂട്ട് ആന്‍റ് സിംമ്പിള്‍ കല്യാണി പ്രിയദർശൻ; ചിത്രലഹരിയിലെ ഗാനത്തിന് നാല്‍പ്പത് ലക്ഷത്തിലധികം കാഴ്ചക്കാര്‍
author img

By

Published : Jun 7, 2019, 11:33 PM IST

മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായ പ്രിയദർശന്‍റെ മകൾ കല്യാണി മലയാള വെള്ളിത്തിരയിൽ അരങ്ങേറുന്നതിനായി ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുകയാണ്. മലയാളത്തിൽ അരങ്ങേറിയിട്ടില്ലെങ്കിലും തെലുങ്കിൽ കല്യാണി തിരക്കേറിയ നടിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആദ്യ ചിത്രമായ ഹലോ വിജയം നേടിയതിന് പിന്നാലെ പുതിയ ചിത്രമായ ചിത്രലഹരിയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ചിത്രത്തിലെ പുറത്തിറങ്ങിയ വീഡിയോ ഗാനത്തിനും പ്രേക്ഷകര്‍ ഏറെയാണ്. നാല്‍പ്പത് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ഗാനം ഇതിനോടകം കണ്ടുകഴിഞ്ഞു. കിഷോർ തിരുമല സംവിധാനം ചെയ്ത ചിത്രത്തിൽ നിവേദയ്‌ക്കൊപ്പമാണ് കല്യാണിയും നായികയായെത്തുന്നത്. സായ് ധരം തേജാണ് നായകൻ.

  • " class="align-text-top noRightClick twitterSection" data="">

മോഹൻലാൽ -പ്രിയദർശൻ കൂട്ടുകെട്ടിന്‍റെ 'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളക്കരയിൽ അരങ്ങേറുക. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ കല്യാണി പ്രിയദർശൻ -പ്രണവ് മോഹൻലാൽ ജോഡിയുടെ ഫോട്ടോകൾ വലിയതോതിൽ ശ്രദ്ധ നേടിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.