ETV Bharat / sitara

മണിസാറും ടീമും രണ്ടും കല്‍പ്പിച്ച് ; ഉണ്ടയുടെ ട്രെയിലര്‍ എത്തി - trailer

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്‍റെ കഥയാണ് ഉണ്ട പറയുന്നത്

മണിസാറും ടീമും രണ്ടും കല്‍പ്പിച്ച് ; ഉണ്ടയുടെ ട്രെയിലര്‍ എത്തി
author img

By

Published : Jun 5, 2019, 7:57 PM IST

സിനിമ പ്രേമികളുടെ കാത്തിരിപ്പ് വെറുതേയാവില്ലെന്ന് ഉറപ്പ് നല്‍കി മമ്മൂട്ടി ചിത്രം ഉണ്ടയുടെ ട്രെയിലര്‍ എത്തി. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്‍റെ കഥയാണ് ഉണ്ട പറയുന്നത്. നേരത്തെ ഈദിന് ചിത്രം റിലീസിന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം റിലീസ് നീട്ടുകയായിരുന്നു. ജൂണ്‍ 14 ആണ് ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി. ബോക്സ്ഓഫീസില്‍ വിജയം നേടിയ അനുരാഗ കരിക്കിന്‍ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്‍റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള.

  • " class="align-text-top noRightClick twitterSection" data="">

ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നാല് ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഉണ്ടയുടെ ട്രെയിലറിനുള്ളത്. ട്രെയിലര്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണെന്നുമാണ് ട്രെയിലര്‍ കണ്ട ആരാധകരുടെ കമന്‍റുകള്‍.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.