ആസ്വാദകന് അതിമനോഹരമായ ദൃശ്യവിരുന്ന് സമ്മാനിക്കുമെന്ന ഉറപ്പ് നല്‍കി ഇംഗ്ലീഷ് ചിത്രം ദി ഫാന്‍റം റീഫിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. എല്ലാരും എത്രയൊക്കെ നല്ലപിള്ള ചമഞ്ഞാലും അവരുടെ ഉള്ളിൽ ഒരു ചെകുത്താൻ ഉണ്ട് എന്ന് കാണിച്ച് തന്ന, പ്രദര്‍ശിപ്പിച്ച മേളകളിലെല്ലാം പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഹ്രസ്വചിത്രം ദി ഡോക്ട്രറൈന്‍റെ സംവിധായകനും മലയാളിയുമായ അരുണ്‍.ജി.മേനോനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഒരു വിമാനയാത്രക്കിടെ സംഭവിക്കുന്ന അപകടവും അതേ തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ ഒരു തുരുത്തില്‍ എത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ദി ഫാന്‍റം റീഫിന്‍റെ ഇതിവൃത്തം.
- " class="align-text-top noRightClick twitterSection" data="">
അതിമനോഹരമായ സസ്പെന്‍സുകളും ത്രില്ലര്‍ നിമിഷങ്ങളും ഉള്‍പ്പെടുത്തിയാണ് സംവിധായകന്‍ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. നടി ശാലിന്‍ സോയ, രമേഷ് മേനോന്‍, മിഥുന്‍ സുദര്‍ശ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പിജി മോഷന്‍ പിക്ച്ചേഴ്സിന്‍റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സച്ചിന്‍ സുമറാമിന്‍റേതാണ് കഥ. സാമുവല്‍ എബിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കാണികളെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പ് നല്‍കുന്നുണ്ട് ട്രെയിലര്‍.