ETV Bharat / sitara

പൂര്‍ണ്ണിമ തിരിച്ചെത്തുന്നു ; വൈറസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറല്‍ - ആഷിഖ് അബു

പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണ്ണിമ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. പൂര്‍ണ്ണിമയുടെ കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ സംവിധയകന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്

പൂര്‍ണ്ണിമ തിരിച്ചെത്തുന്നു ; വൈറസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറല്‍
author img

By

Published : May 18, 2019, 4:35 AM IST

പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണ്ണിമ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ് ആഷിഖ് അബു ചിത്രം വൈറസിലൂടെ. വൈറസിലെ അഭിനേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഈ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു എന്നത് ആരാധകര്‍ ആകാംഷയോടെയാണ് ഏറ്റെടുത്തത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന താരം തന്‍റെ ഫാഷന്‍ ഡിസൈനിംങും ബൊട്ടീക്കുമായി തിരക്കിലായിരുന്നു. ഈ കാലയളവില്‍ താരം നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി എത്തിയിരുന്നു. പൂര്‍ണ്ണിമ അവതരിപ്പിച്ച പരിപാടികള്‍ക്കെല്ലാം വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരുന്നത്. അതിനാല്‍ തന്നെ താരം തിരിച്ചെത്തുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ സിനിമപ്രേമികള്‍ കാത്തിരിപ്പിലാണ്.

വെെറസ്  പൂര്‍ണ്ണിമ ഇന്ദ്രജിത്ത്  ക്യാരക്ടര്‍ പോസ്റ്റര്‍  ആഷിഖ് അബു  ട്രെയിലര്‍
ക്യാരക്ടര്‍ പോസ്റ്റര്‍

വൈറസില്‍ താരം ശ്രദ്ധേയമായൊരു കഥാപാത്രം ചെയ്യുന്നുണ്ടെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. പൂര്‍ണ്ണിമയുടെ കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ സംവിധയകന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കേരളം ഭീതിയോടെ അറിഞ്ഞതും അനുഭവിച്ചതുമായ നിപ്പയെ ബിഗ് സ്ക്രീനില്‍ ആഷിഖ് അബു എത്തിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. മന്ത്രി കെ.കെ ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും സിസ്റ്റര്‍ ലിനി പുതുശ്ശേരിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്‍റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് ഇതിന് മുമ്പ് റിലീസ് ചെയ്തത്. ജൂണില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ വൈറലായിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.