റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിലെ ആദ്യ വീഡിയോ ഗാനം വാലന്‍റൈന്‍സ് ഡേയിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. രണ്ട് ദിവസം പിന്നിടുമ്പോള്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് ഗാനം യുട്യൂബില്‍ മാത്രം കണ്ടത്. എന്നൈ വിട്ട് എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയത് വിഘ്നേഷ് ശിവനാണ്. രഞ്ജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
റിതു വര്‍മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായിക. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദേസിങ് പെരിയസ്വാമിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ദുല്‍ഖറിന്‍റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ തമിഴ് ചിത്രത്തിന്. കെ.എം ഭാസ്‌കരനാണ് ഛായാഗ്രാഹകന്‍. ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും വയാകോമും ചേർന്നാണ് നിർമാണം.