യുവനടന്മാരില്‍ മലയാളിക്ക് പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നടനായും നിര്‍മാതാവായും കഴിവ് തെളിയിച്ച ദുല്‍ഖര്‍ പങ്കുവെച്ച പുതിയ ഫോട്ടോ ഇപ്പോള്‍ വൈറലാണ്. ചുരുളന്‍ മുടി നീട്ടി വളര്‍ത്തി ജിമ്മില്‍ വര്‍ക്ക്ഔട്ട് നടത്തുന്ന ചിത്രങ്ങളാണ് ദുല്‍ഖര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. താരത്തിന്‍റെ റിലീസിനൊരുങ്ങുന്ന കുറുപ്പിലും ദുല്‍ഖര്‍ മുടി നീട്ടി വളര്‍ത്തിയുള്ള രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ഫോട്ടോക്ക് കമന്‍റുകളുമായി എത്തുന്നത്. ഉപ്പയെ പോലെ വൈറല്‍ ആകാന്‍ നോക്കണ്ടെന്നായിരുന്നു ഒരു കമന്‍റ്, ചാര്‍ലിയുടെ രണ്ടാം ഭാഗം വരുന്നുണ്ടോയെന്ന് സംശയം ചോദിച്ചവരുമുണ്ട്. വെറൈറ്റിയായിട്ടുണ്ടെന്നാണ് ചിലര്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
ദുല്‍ഖറിന്‍റെ മകള്‍ മുമ്മു എന്ന മറിയത്തിന്‍റെ മുടിയുടെ അത്ര ഭംഗിയില്ല ഈ ചുരുളന്‍ മുടിക്ക് എന്നാണ് നസ്രിയ കമന്‍റ് ചെയ്തത്. അത് ശരിയാണെന്ന് ദുല്‍ഖറും മറുപടി നല്‍കിയിട്ടുണ്ട്. നസ്രിയക്ക് പുറമെ ടൊവിനോ തോമസ്, അനുപമ പരമേശ്വരന്‍, ഷാനി ഷാകി, വിക്രം പ്രഭു, വിജയ് യേശുദാസ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങളും കമന്‍റുകളുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മണിയറയിലെ അശോകന്‍ നിര്‍മിച്ചത് ദുല്‍ഖറായിരുന്നു.