കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴകത്തെ ശ്രദ്ധേയനായ സംവിധായകനായി മാറിയ ദെസിംഗ് പെരിയസാമി വിവാഹിതനായി. കോസ്റ്റ്യൂം ഡിസൈനറും അഭിനേത്രിയുമായ നിരഞ്ജനി അഹതിയാനാണ് വധു. വധൂ വരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാനും ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിലെ നായകന്‍ ദുല്‍ഖറായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
ഫെബ്രുവരി 25ന് ചെന്നൈയില്‍ വെച്ചാണ് ദെസിംഗ് പെരിയസാമിയുടെ വിവാഹം നടന്നത്. റിതു വര്‍മ, രക്ഷന്‍, നിരഞ്ജനി എന്നിവരാണ് കണ്ണും കണ്ണും കൊള്ളയടിത്താലിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാതല്‍ കോട്ടൈ, ഗോകുലത്തില്‍ സീതയ്, ഹം ഹോ ഗയേ ആപ്കേ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്‌ത പ്രശസ്‌ത സംവിധായകന്‍ അഹതിയാന്‍റെ മകളാണ് നിരഞ്ജനി.