ETV Bharat / sitara

കശ്മീര്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

author img

By

Published : Apr 18, 2021, 2:18 PM IST

കശ്മീരിന്‍റെ സൗന്ദര്യം ആസ്വദിച്ചുള്ള ചിത്രമാണ് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ പങ്കുവച്ചത്. ആരാധകരും സഹതാരങ്ങളും രസകരമായ മറുപടിയാണ് ചിത്രത്തിന് നൽകിയത്.

കശ്മീര്‍ യാത്ര ദുല്‍ഖര്‍ സല്‍മാന്‍ പുതിയ വാർത്ത  ദുല്‍ഖര്‍ സല്‍മാന്‍ കശ്മീർ ചിത്രം വാർത്ത  dq kashmir news  dulquer salmaan kashmir pic latest news
കശ്മീര്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

"കശ്മീരുമായും അതിന്‍റെ അതിരില്ലാത്ത സൗന്ദര്യത്തിലും പ്രണയത്തിലാണ്," കശ്മീരിന്‍റെ മനോഹാരിത ആസ്വദിക്കുന്ന ദുൽഖർ സൽമാന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

" class="align-text-top noRightClick twitterSection" data="

In love with Kashmir and all of its boundless beauty ! #takingitallin #nolenscancapturewhatmyeyessaw...

Posted by Dulquer Salmaan on Saturday, 17 April 2021
">

ഒരു കാമറ ലെന്‍സിനും എന്‍റെ കണ്ണുകള്‍ കാണുന്നതിനെ പകര്‍ത്താനാവില്ല, എല്ലാ കാഴ്ചകളും പെയിന്‍റിങ് പോലെ, ഇവിടെ ദൈവമാണ് കലാകാരൻ, അനന്തമായ കാൻവാസിൽ, അതിരുകളില്ലാതെ, അതിർത്തികളില്ലാതെ, ദൈവത്തിൽ നിന്നുള്ള ഇത്തരം സമ്മാനങ്ങൾ സംരക്ഷിക്കേണ്ടതാണ് എന്ന് ടാഗുകളായി ഉൾപ്പെടുത്തിയാണ് ദുൽഖർ തന്‍റെ കശ്മീർ അനുഭവം പങ്കുവക്കുന്നത്.

എന്നാൽ, താരം ഏതെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് എത്തിയതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമ പോലെ മറ്റൊരു റോഡ് മൂവിയായിരിക്കുമോ എന്നും ആരാധകർ സംശയം പങ്കുവച്ചു.

ഡിക്യുവിന്‍റെ സഹതാരങ്ങളും കശ്മീർ ചിത്രത്തിന് പ്രതികരണവുമായെത്തി. ഇത് കണ്ടയുടന്‍ ബാഗ് പാക്ക് ചെയ്യുവാണെന്ന് നടനും സുഹൃത്തുമായ സണ്ണി വെയിന്‍ കുറിച്ചു. കശ്മീരിലെ തനത് വസ്ത്രങ്ങള്‍ പരീക്ഷിക്കാനാണ് ദുൽഖറിനോട് ഉണ്ണിമുകുന്ദൻ നിർദേശിച്ചത്. അതിന് ആഗ്രഹമുണ്ടെന്നും ശ്രമിക്കാമെന്നും ദുൽഖർ മറുപടി നൽകി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.