ETV Bharat / sitara

ഈ സമയവും കടന്നുപോകും ; സല്യൂട്ടിന്‍റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് ദുൽഖർ

author img

By

Published : May 23, 2021, 8:33 PM IST

മാസ് ലുക്കിലുള്ള ദുൽഖർ സൽമാന്‍റെ പുതിയ പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവച്ചത്. ബോളിവുഡ് നടി ഡയാന പെന്‍റിയാണ് നായിക.

ദുൽഖർ സൽമാൻ സല്യൂട്ട് വാർത്ത  ദുൽഖർ സൽമാൻ എസ്ഐ കരുണാകരൻ വാർത്ത  ഡയാന പെന്‍റി ദുൽഖർ സിനിമ വാർത്ത  new movie salute news latest  dulquer salmaan salute news  dulquer salmaan arvind karunakaran news  dulquer salmaan diana penty news
ദുൽഖർ സൽമാൻ

ദുൽഖർ സൽമാനും കോക്ക്‌ടെയിൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഡയാന പെന്‍റിയും ഒരുമിച്ചെത്തുന്ന ചിത്രമാണ് സല്യൂട്ട്. ദുൽഖർ സൽമാൻ മുഴുനീള പൊലീസുകാരനായി വേഷമിടുന്ന ചിത്രം റോഷൻ ആൻഡ്രൂസാണ് സംവിധാനം ചെയ്യുന്നത്. എസ്ഐ അരവിന്ദ് കരുണാകരൻ എന്ന പൊലീസുകാരനായാണ് ദുൽഖർ എത്തുന്നത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ സിനിമയുടെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ, സല്യൂട്ടിൽ നിന്നും ഒരു തകർപ്പൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒപ്പം, കൊവിഡിനെ അതിജീവിച്ച് തിരിച്ചുവരാമെന്ന പ്രതീക്ഷയും പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് ദുൽഖർ സൽമാൻ പങ്കുവച്ചു.

"ഈ സമയവും കടന്ന് നിങ്ങൾ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ നിർമിക്കുന്ന സാഹചര്യത്തിലേക്ക് ഞങ്ങൾ മടങ്ങും. ആ ചെറിയ സമയം വരെ ഇതൊന്നും ഒരിക്കലും സംഭവിച്ചില്ലെന്ന് വിശ്വസിക്കാം," ദുൽഖർ പോസ്റ്ററിനൊപ്പം ട്വിറ്ററിൽ കുറിച്ചു. ചെങ്കൊടികളുമായി നിൽക്കുന്ന സമരക്കാർക്കിടയിൽ മാസ് ഗെറ്റപ്പിൽ വാക്കി ടോക്കിയും പൊലീസ് വടിയും പിടിച്ചുനിൽക്കുന്ന എസ്ഐ അരവിന്ദ് കരുണാകരനെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.

More Read: എസ്ഐ അരവിന്ദ് കരുണാകരന് ഗുഡ്ബൈ; 'സല്യൂട്ട്' പൂർത്തിയായി

ബോബി- സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മനോജ് കെ. ജയനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അസ്‌ലം കെ. പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ശ്രീകർ പ്രസാദ് ആണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധായകൻ. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയര്‍ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.