ETV Bharat / sitara

പുതിയ തെലുങ്ക് ചിത്രത്തില്‍ ലെഫ്‌റ്റനന്‍റ് റാമായി ദുല്‍ഖര്‍, ആദ്യ ഗ്ലിബ്‌സ് വീഡിയോ എത്തി - Dulquer Salmaan plays Lieutenant Ram

ഹനു രാഘവപുദി സംവിധാനം ചെയ്യുന്ന പേര് പുറത്തുവിട്ടിട്ടില്ലാത്ത ഈ സിനിമ 1964ന്‍റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം

തെലുങ്ക് ചിത്രത്തില്‍ ലെഫ്‌റ്റനന്‍റ് റാമായി ദുല്‍ഖര്‍  ദുല്‍ഖര്‍ തെലുങ്ക് സിനിമകള്‍  ദുല്‍ഖര്‍ സല്‍മാന്‍ സിനിമകള്‍  ലെഫ്റ്റനന്‍റ് റാം  Dulquer Salmaan plays Lieutenant Ram in Hanu Raghavapudi film  Dulquer Salmaan plays Lieutenant Ram  Hanu Raghavapudi Dulquer Salmaan film
പുതിയ തെലുങ്ക് ചിത്രത്തില്‍ ലെഫ്‌റ്റനന്‍റ് റാമായി ദുല്‍ഖര്‍, ആദ്യ ഗ്ലിബ്‌സ് വീഡിയോ എത്തി
author img

By

Published : Apr 22, 2021, 8:01 AM IST

കുറുപ്പ്, സിനാമിക, സല്യൂട്ട് എന്നീ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കി പുതിയ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി കശ്‌മീരിലാണ് ദുല്‍ഖര്‍ സല്‍മാന്‍. പിരിയഡ് ലവ് സ്റ്റോറിയായ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേര് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് ദുല്‍ഖര്‍. രാമനവമി ദിനത്തിലാണ് ചിത്രത്തിന്‍റെ ആദ്യ ഗ്ലിബ്‌സ് വീഡിയോ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്‌തത്. പട്ടാള യൂണിഫോമിലെ മദ്രാസ് എന്ന ബഡ്‌ജിങും റാം എന്ന പേരുമാണ് ആദ്യ ഗ്ലിബ്‌സ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

മഹാനടിക്ക് ശേഷം ദുല്‍ഖര്‍ വേഷമിടുന്ന ഈ തെലുങ്ക് സിനിമ തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ഹനു രാഘവപുദി സംവിധാനം ചെയ്യുന്ന പേര് പുറത്തുവിട്ടിട്ടില്ലാത്ത ഈ സിനിമ 1964ന്‍റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനറായിരുന്നു. ദുല്‍ഖറിന് വേണ്ടി മാത്രം എഴുതപ്പെട്ടതാണ് കഥയെന്നാണ് സംവിധായകന്‍ നേരത്തെ പറഞ്ഞത്. മറ്റാരെയും ആ കഥാപാത്രത്തിനായി ആലോചിച്ചിരുന്നില്ലെന്നും സംവിധായകന്‍ ഹനു രാഘവപുദി പറഞ്ഞിരുന്നു. യുദ്ധത്തോടൊപ്പം എഴുതി വെച്ച പ്രണയത്തിന്‍റെ കഥ എന്ന ടാഗ്‌ലൈനോടെയാണ് സിനിമ എത്തുന്നത്. വിശാല്‍ ചന്ദ്രശേഖറാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

Also read: 'ഇര്‍ഷാദ് അവനിലെ നടനെ അടയാളപ്പെടുത്തി തുടങ്ങി...', വൂള്‍ഫിലെ പ്രകടനത്തെ പ്രശംസിച്ച് പ്രിയാനന്ദനും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.