ETV Bharat / sitara

'പിരിയാന്‍ ഒരുപാട്‌ കാരണം ഉണ്ട്‌, ഒന്നിക്കാന്‍ ഒരേയൊരു കാരണം മാത്രം'; ദുല്‍ഖറിന്‍റെ ഈ വാക്കുകള്‍ കേട്ടത്‌ മൂന്ന് മില്യണ്‍ ആളുകള്‍

Hey Sinamika trailer: 'ഹേയ്‌ സിനാമിക' ട്രെയ്‌ലര്‍ പുറത്തിറങ്ങി. റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഹേയ്‌ സിനാമിക'. മാര്‍ച്ച്‌ 3നാണ് 'ഹേയ്‌ സിനാമിക' തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക.

Dulquer Salmaan movie Hey Sinamika  Hey Sinamika trailer  'പിരിയാന്‍ ഒരുപാട്‌ കാരണം ഉണ്ട്‌,  ദുല്‍ഖറിന്‍റെ ഈ വാക്കുകള്‍  'ഹേയ്‌ സിനാമിക' ട്രെയ്‌ലര്‍ പുറത്തിറങ്ങി  Hey Sinamika censoring  Hey Sinamika romantic song  Hey Sinamika songs  Dulquer Salmaan 33rd movie  Hey Sinamika cast and crew  Hey Sinamika from OK Kanmani song  Hey Sinamika release
'പിരിയാന്‍ ഒരുപാട്‌ കാരണം ഉണ്ട്‌, ഒന്നിക്കാന്‍ ഒരേയൊരു കാരണം മാത്രം'; ദുല്‍ഖറിന്‍റെ ഈ വാക്കുകള്‍ കേട്ടത്‌ 3 മില്യണ്‍ ആളുകള്‍
author img

By

Published : Feb 17, 2022, 9:46 AM IST

Hey Sinamika trailer: 'പിരിയാന്‍ ഒരുപാട്‌ കാരണമുണ്ട്‌. ഒന്നിക്കാന്‍ ഒരേയൊരു കാരണം മാത്രം..' ദുല്‍ഖറിന്‍റെ ഈ വാചകം സോഷ്യല്‍ മീഡിയയിലിപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഹേയ്‌ സിനാമിക'യുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

'മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ട്രെയ്‌ലര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്‌. 2.37 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു. ഇതുവരെ മൂന്ന്‌ ദശലക്ഷത്തിലധികം പേരാണ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്‌. പിരിയാന്‍ ആയിരം കാരണങ്ങളുണ്ടാകും, ഒന്നിക്കാന്‍ ഒറ്റ കാരണമെയുള്ളു..' അതാണ്‌ കാതല്‍ എന്ന ദുല്‍ഖറിന്‍റെ കഥാപാത്രം പറയുന്ന ഡയലോഗ്‌ ഏറെ ശ്രദ്ധ നേടുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

Hey Sinamika censoring: സെന്‍സറിങ്‌ പൂര്‍ത്തിയായി 'ഹേയ്‌ സിനാമിക'യ്‌ക്ക്‌ യു സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

Hey Sinamika romantic song: അടുത്തിടെ 'ഹേയ്‌ സിനാമിക'യിലെ പ്രണയ ഗാനം പുറത്തിറങ്ങിയിരുന്നു. വാലന്‍റൈന്‍ ദിനത്തിന് മുമ്പേ ഗാനം പുറത്തിറങ്ങിയെങ്കിലും പ്രണയം ആഘോഷിച്ചാണ് ഗാനരംഗത്തില്‍ ദുല്‍ഖറും അദിതി റാവുവും പ്രത്യക്ഷപ്പെട്ടത്‌. ഇത്തവണ നേരത്തെയാണ് വാലന്‍റൈന്‍ ദിനം എന്ന അടിക്കുറിപ്പോടെയാണ് താരം ഗാനം ഫേസ്‌ബുക്കില്‍ പങ്കുവച്ചത്‌.

Hey Sinamika songs: നേരത്തെ ചിത്രത്തിലെ 'തോഴി', 'അച്ചമില്ലൈ' എന്നീ ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. 'തോഴി' പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചപ്പോള്‍ 'അച്ചമില്ലൈ' ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു.

Dulquer Salmaan 33rd movie: ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രമാണിത്‌. കോമഡി റൊമാന്‍റിക്‌ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. കൊറിയോഗ്രാഫര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹേയ്‌ സിനാമിക'.

Hey Sinamika cast and crew: കാജല്‍ അഗര്‍വാള്‍, അദിതി റായ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അദിതി റായാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ദുല്‍ഖറും അദിതി റാവു ഹൈദരിയും ഇതാദ്യമായാണ്‌ ഒന്നിച്ചെത്തുന്നത്‌. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം ഒന്നിച്ച് ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ വേഷമാണ് ദുല്‍ഖറിനും അദിതിക്കും. ഭര്‍തൃഗൃഹത്തിലെ അഞ്ച് വര്‍ഷത്തെ മടുപ്പുളവാക്കുന്ന ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നായിക. തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Hey Sinamika from OK Kanmani song: മണിരത്‌നം സംവിധാനം ചെയ്‌ത ദുല്‍ഖര്‍ ചിത്രം 'ഒകെ കണ്‍മണി' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ നിന്നുമാണ് ചിത്രത്തിന് 'ഹേയ്‌ സിനാമിക' എന്ന പേരിട്ടിരിക്കുന്നത്. ജിയോ സ്‌റ്റുഡിയോസ്‌, ഗ്ലോബല്‍ വണ്‍ സ്‌റ്റുഡിയോസ്‌, വൈക്കം 18 സ്‌റ്റുഡിയോസ്‌ എന്നീ ബാനറുകളിലാണ് നിര്‍മാണം. പ്രീത ജയറാമാണ് ഛായാഗ്രഹണം. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക്‌ ഗോവിന്ദ്‌ വസന്തയാണ് സംഗീതം. സിനിമയുടെ പ്രധാന ഭാഗമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്.

Hey Sinamika release: മാര്‍ച്ച്‌ മൂന്നിന്‌ വേള്‍ഡ്‌ വൈഡ്‌ റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക. 'കണ്ണും കണ്ണും കൊള്ളയടിത്താന്‍' എന്ന സിനിമയ്‌ക്ക്‌ ശേഷം ദുല്‍ഖര്‍ നായകനാകുന്ന തമിഴ്‌ ചിത്രം കൂടിയാണ് ഹേയ്‌ സിനാമിക.

Also Read: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.