നാലാമത്തെ നിര്‍മാണ സംരംഭവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുകയാണ്. അടി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. അഹാന കൃഷ്ണകുമാറും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തില്‍ നായിക നായകന്മാര്‍. വിവാഹിതരായി നില്‍ക്കുന്ന ഇരുവരുടെയും കാരിക്കേച്ചര്‍ രൂപങ്ങള്‍ ഉള്‍പ്പെടുത്തിയ മനോഹരമായ പോസ്റ്റര്‍ ദുല്‍ഖര്‍ തന്നെയാണ് തന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴി പുറത്തിറക്കിയത്.
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നിവയാണ് അടിക്ക് മുമ്പ് ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിച്ചത്. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തിയായി. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്‍റെ സംവിധാനം. ഇഷ്‌കിന്‍റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.
- " class="align-text-top noRightClick twitterSection" data="
">
96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫായിസ് സിദ്ദിഖാണ് ഛായാഗ്രഹണം. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിങ്. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അമ്പത് ദിവസങ്ങള്‍ക്കൊണ്ടായിരുന്നു ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥീരികരിച്ച നടി അഹാന കൃഷ്ണകുമാര്‍ ഇപ്പോള്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്.