ETV Bharat / sitara

ദൃശ്യം 2 ടീസര്‍ എത്തി, ജോര്‍ജ്‌കുട്ടിയുടെയും കുടുംബത്തിന്‍റെയും രണ്ടാം വരവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ - Drishyam 2 mohanlal

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലാണ് ദൃശ്യം 2 റിലീസ്. റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല

ദൃശ്യം 2 ടീസര്‍ വാര്‍ത്തകള്‍  മോഹന്‍ലാല്‍ ദൃശ്യം 2 ടീസര്‍ വാര്‍ത്തകള്‍  ദൃശ്യം 2 മോഹന്‍ലാല്‍ വാര്‍ത്തകള്‍  Drishyam 2 Official Teaser Malayalam news  Drishyam 2 Official Teaser  Drishyam 2 mohanlal  Drishyam 2 news
ദൃശ്യം 2 ടീസര്‍
author img

By

Published : Jan 1, 2021, 12:28 PM IST

സിനിമാ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം 2. വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്‌ത സിനിമയുടെ രണ്ടാം ഭാഗം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വരുന്നത്. ജോര്‍ജുകുട്ടിക്കും കുടുംബത്തിനും നിര്‍ഭാഗ്യകരമായ ഒരു രാത്രിയിലുണ്ടായ പ്രശ്നങ്ങളും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ദൃശ്യം സിനിമയുടെ ഒന്നാം ഭാഗം പറഞ്ഞത്. പുതുവത്സരദിനത്തില്‍ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും ഭാവി ഇരിക്കുന്ന രാജാക്കാട് പൊലീസ് സ്റ്റേഷനടക്കം ടീസറില്‍ വരുന്നുണ്ട്. ഒരു മിനിറ്റും പതിനെട്ട് സെക്കന്‍റും മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്ന് രണ്ടാം ഭാഗത്തെ കുറിച്ച് ഒന്നും പ്രവചിക്കാന്‍ പ്രേക്ഷകന് സാധിക്കില്ല. ജോര്‍ജുകുട്ടിക്കും കുടുംബത്തിനും മാത്രം അറിയാവുന്ന ആ രഹസ്യം പുറം ലോകം അറിയുമോ ഇല്ലയോ എന്ന ആകാംഷ ടീസറില്‍ നിലനിര്‍ത്തിയിട്ടുണ്ട് സംവിധായകന്‍.

ജീത്തുജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്‍, സായികുമാര്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലാണ് ദൃശ്യം 2 റിലീസ് ചെയ്യുക. റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

  • " class="align-text-top noRightClick twitterSection" data="">

ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമകളിലൊന്നായ ദൃശ്യം 2വിന്‍റെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. തിയേറ്റര്‍ റിലീസ് ഇല്ലാത്തതിന്‍റെ നിരാശ ആരാധകര്‍ ടീസറിന് തഴെ കമന്‍റായി അറിയിച്ചിട്ടുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.