ടിക് ടോക് വീഡിയോകളിലൂടെയും ഡാൻസ് രംഗങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണ. ദിയയും വൈഷ്ണവും ജോഡിയായി ഒരുപാട് ഡാൻസ് വീഡിയോകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ഇതാദ്യമായാണ് വെളിപ്പെടുത്തുന്നത്.
താനും അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനും തമ്മിൽ പ്രണയത്തിലാണെന്ന് ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് ദിയ. വൈഷണവ് പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ദിയയുടെ വെളിപ്പെടുത്തൽ. 'ഒരു ഫെയറി ടെയിൽ അവസാനം യാഥാർഥ്യമാകുന്നു' എന്ന് കുറിച്ചുകൊണ്ട് വൈഷ്ണവ് പങ്കുവച്ച വീഡിയോ പോസ്റ്റിന് കമന്‍റായാണ് ദിയയും പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
- " class="align-text-top noRightClick twitterSection" data="
">
More Read: മോശം കമന്‍റിന് ചുട്ട മറുപടിയുമായി ദിയ കൃഷ്ണ
ഇതോടെ ക്യൂട്ട് ജോഡികളെന്നും മേഡ് ഫോർ ഈച്ച് അദറെന്നും കുറിച്ച് നിരവധി പേർ പ്രണയജോഡികൾക്ക് ആശംസ അറിയിച്ചു. നടൻ കൃഷ്ണകുമാറിന്‍റെ രണ്ടാമത്തെ മകളാണ് ദിയ. മൂത്ത മകൾ അഹാന മലയാളസിനിമയിൽ സജീവതാരമാണ്. ഇഷാനിയും ഹൻസികയും ഇതിനോടകം സിനിമയിൽ എത്തിക്കഴിഞ്ഞു. യൂട്യൂബിലും സമൂഹമാധ്യമങ്ങളിലുമായി ദിയയ്‌ക്ക് നിറയെ ഫോളോവേഴ്‌സാണുള്ളത്.