തെലങ്കാനയിലെ ഷംഷാബാദിൽ വനിത വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം രാജ്യത്തൊട്ടാകെ വലിയ ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഇപ്പോള്‍ സിനിമയായി റിലീസിനൊരുങ്ങുകയാണ്. 'ദിഷ എന്‍കൗണ്ടര്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. രാം ഗോപാൽ വർമ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദ് ചന്ദ്രയാണ്. ശ്രീകാന്ത്, സോണിയ, പ്രവീൺ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതം ഡിഎസ്‍ആറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രാം ഗോപാൽ വർമയുടെ ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാകും ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വർഷം നവംബർ 28ന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്. കേസിലെ നാല് പ്രതികളെയും പൊലീസ് എൻകൗണ്ടര്‍ ചെയ്തിരുന്നു. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയെ തീവെച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്.
- " class="align-text-top noRightClick twitterSection" data="">