ഇന്ദുചൂഡനും നരിയും മലയാളിക്ക് എന്നും പ്രിയപ്പെട്ടവരാണ്. 2000ൽ പുറത്തിറങ്ങിയ നരസിംഹം റിലീസിനെത്തി ഇന്ന് 21 വര്‍ഷം പൂർത്തിയാകുകയാണ്. നരസിംഹത്തിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ട് ഓർമ പങ്കുവെക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.
" class="align-text-top noRightClick twitterSection" data="
">
ബോക്സ് ഓഫിസിൽ വൻ വിജയമൊരുക്കിയ മലയാളചിത്രത്തിൽ ഇന്ദുചൂഡന്‍റെ വേഷം മോഹൻലാൽ ഗംഭീരമാക്കിയപ്പോൾ നന്ദഗോപാൽ മാരാർ എന്ന അഭിഭാഷകന്‍റെ റോളിൽ അതിഥിതാരമായി മമ്മൂട്ടിയുമെത്തി. കൂടാതെ, തിലകൻ, എൻ.എഫ് വർഗീസ്, ഐശ്വര്യ ഭാസ്‌കരൻ, ജഗതി ശ്രീകുമാര്‍ എന്നിവരും നരസിംഹത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തു.
"മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന പൂവള്ളി ഇന്ദുചൂഡനെയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചതിലെ സന്തോഷം അവർണനീയമാണ്… ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇവരുണ്ടെന്നതും അഭിമാനാർഹമാണ്," എന്നാണ് ഷാജി കൈലാസ് ഫേസ്‌ബുക്കിൽ കുറിച്ചത്.
ചിത്രത്തിലെ മോഹൻലാലിന്‍റെ മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും തിയേറ്ററുകളെ ആവേശം കൊള്ളിച്ചു. എന്നാൽ, സിനിമയിലെ ഏതാനും സ്‌ത്രീ വിരുദ്ധ സംഭാഷണങ്ങളും മറ്റും വിമർശനങ്ങൾക്കും കാരണമായി. ഷാജി കൈലാസിന്‍റെയും മോഹൻലാലിന്‍റെയും ഹിറ്റ് ചിത്രമായി ഇടം പിടിച്ച നരസിംഹം മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ അതിഥിവേഷമെന്ന പ്രത്യേകത മമ്മൂട്ടിക്കും നേടിക്കൊടുത്തു. രഞ്‍ജിത് ആയിരുന്നു നരസിംഹം ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്.