ETV Bharat / sitara

സച്ചി ഓര്‍മയായി... - സച്ചി ഓര്‍മയായി...

കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളുമുൾപ്പടെയുള്ളവർ മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്

sachi  director sachi funeral news  director sachi funeral  sachy funeral  സച്ചി ഓര്‍മയായി...  സച്ചി സംസ്കാരം
സച്ചി ഓര്‍മയായി...
author img

By

Published : Jun 19, 2020, 5:42 PM IST

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഭൗതിക ദേഹം കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കൊച്ചി തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച പ്രിയ കലാകാരന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് പേരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. പിന്നീട് ഒമ്പതേ കാലോടെ കൊച്ചിയില്‍ എത്തിച്ച മൃതദേഹം കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചേംബർ ഹാളിൽ പത്തരവരെ പൊതുദർശനത്തിന് വെച്ചു. പത്ത് വർഷം സച്ചിയുടെ കർമമേഖലയായിരുന്ന ഇവിടെ ജഡ്ജിമാരും അഭിഭാഷകരും ഉൾപ്പടെ നിരവധി പ്രമുഖരാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. രഞ്ജിത്ത്, പൃഥ്വിരാജ്, ബിജുമേനോന്‍, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, ലാൽ, സുരേഷ് കൃഷ്ണ തുടങ്ങിയ നടന്മാരടക്കം സിനിമ രംഗത്ത് നിന്നുള്ളവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മന്ത്രി വി.എസ് സുനിൽ കുമാർ അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. പ്രിയപ്പെട്ട സച്ചിയുടെ പെട്ടന്നുള്ള വിടപറച്ചിലില്‍ സഹപ്രവര്‍ത്തകര്‍ കരച്ചിലടക്കാനാകാതെ നിന്നു.

സഹോദരന്‍റെ മകന്‍ കണ്ണനാണ് സച്ചിയുടെ ചിതയ്ക്ക് തീ കൊളുത്തിയത്. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളുമുൾപ്പടെയുള്ളവർ മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. സംവിധായകൻ രഞ്ജിത്ത്, നടൻ സുരേഷ് കൃഷ്ണ തുടങ്ങിയവർ രവിപുരം ശ്മശാനത്തിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയായ ഡി.ഡി വില്ലയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. നടൻമാരായ പൃഥിരാജ്, ദിലീപ് ,ബിജു മേനോൻ, വിജയരാഘവൻ തുടങ്ങിയവര്‍ ഇവിടെയെത്തിയാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സച്ചി തൃശൂർ സ്വദേശിയാണെങ്കിലും കഴിഞ്ഞ പത്ത് വർഷമായി കൊച്ചിയിലാണ് താമസം.

കലയും കച്ചവടവും ഒരുമിച്ച ഒരുപിടി സിനിമ അനുഭവങ്ങൾ മലയാളികൾക്ക് നൽകിയാണ് സച്ചിയുടെ വിടപറച്ചില്‍. പതിമൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന സിനിമ ജീവിതത്തിൽ, തിരക്കഥാകൃത്ത് പങ്കാളിയിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും, സംവിധായകനായും മലയാളസിനിമയിൽ ഇടം കണ്ടെത്തിയ ആളാണ് സച്ചി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.