കൊവിഡും ലോക്ക് ഡൗണും പശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ ഒരുക്കിയ ജയസൂര്യ ചിത്രം, സണ്ണി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയതോടെ മികച്ച പ്രതികരണമാണ് നേടുന്നത്. കൊവിഡ് നിയന്ത്രണങ്ങളിലെ പരിമിതികൾക്കുള്ളിൽ നിന്നും മികച്ച ചിത്രങ്ങൾ ഒരുക്കാമെന്ന് വീണ്ടും മലയാള സിനിമ ബോധ്യപ്പെടുത്തുകയായിരുന്നു ചിത്രത്തിലൂടെ.
ചിത്രത്തില്‍, മാനസിക പിരിമുറുക്കങ്ങൾ നേരിടുന്ന ജയസൂര്യയുടെ കഥാപാത്രത്തിന് സഹായമേകി വര്‍ത്തിക്കുന്നയാളാണ് ഡോ.ഈരാളി. മനോവിദഗ്‌ധൻ ഡോ.ഈരാളിയെ അവതരിപ്പിച്ചത് നടൻ ഇന്നസെന്‍റും. സിനിമയിൽ ശബ്‌ദത്തിലൂടെ മാത്രമായിരുന്നു കഥാപാത്രത്തിന്‍റെ സാന്നിധ്യം.
ഡോ. ഈരാളിയായി ഇന്നസെന്‍റിനെ തെരഞ്ഞെടുക്കാനുള്ള കാരണം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് രഞ്ജിത് ശങ്കര്‍. ഒപ്പം കലാകാരനായ അദ്ദേഹത്തിനോട് തനിക്ക് ഏറെ ബഹുമാനം തോന്നിയത് സംബന്ധിച്ചും സംവിധായകന്‍ വിശദീകരിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
സിനിമയുടെ ആദ്യം മുതൽ മനസ്സിൽ ഡോ. ഈരാളിയായി ഇന്നസെന്‍റിനെയാണ് കണ്ടതെന്നും ഇക്കാര്യം അറിയിച്ചപ്പോൾ കഥാപാത്രം ചെയ്യാൻ അദ്ദേഹം സമ്മതിച്ചെന്നും രഞ്ജിത്ത് ശങ്കർ പറഞ്ഞു. മെഡിക്കൽ ചെക്കപ്പിന് പോകുമ്പോൾ ആ കഥാപാത്രത്തിന്‍റെ ഡബ്ബിംഗ് പൂർത്തിയാക്കിയാണ് ഇന്നസെന്‍റ് മടങ്ങിയതെന്നും രഞ്ജിത് ശങ്കർ കുറിച്ചു.
രഞ്ജിത് ശങ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
'ഇന്നസെന്‍റ് ചേട്ടൻ ലോക്ക് ഡൗൺ കാലത്ത് ഇടയ്ക്ക് വിളിക്കും. കാര്യങ്ങൾ നിറഞ്ഞ കുറേ തമാശ പറഞ്ഞ് നമ്മളെ റിലാക്‌സ്‌ഡ് ആക്കും. ഡോ. ഈരാളിയുടെ പാത്രസൃഷ്‌ടിയിൽ ആ കോളുകൾ സ്വാധീനിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ ആദ്യം മുതൽ ഡോക്‌ടർക്ക് ഇന്നസെന്‍റ് ചേട്ടന്‍റെ മുഖമായിരുന്നു.
More Read: ജയസൂര്യയുടെ 100-ാം ചിത്രം; 'സണ്ണി' സെപ്‌തംബറിൽ ഒടിടി റിലീസിനെത്തുന്നു
ഡോക്‌ടറെ പറ്റി പറഞ്ഞപ്പോ അദ്ദേഹത്തിനും താൽപര്യം ആയി. ഷൂട്ടിങ് കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ ഇന്നസെന്‍റ് ചേട്ടൻ വിളിച്ച് പിറ്റേന്ന് ഡബ്ബ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. ഉടനെ തന്നെ സ്റ്റുഡിയോ അറേഞ്ച് ചെയ്‌തു. ഡബ്ബ് ചെയ്യുന്നതിന് മുമ്പ് കുറേനേരം പതിവ് പോലെ തമാശ പറഞ്ഞു.
ഡബ്ബ് തുടങ്ങിയപ്പോ ഡോക്‌ടർ സംസാരിക്കുന്നത് കുറച്ച് പതുക്കെ ആണോയെന്ന് എനിക്ക് സംശയം തോന്നി. താൻ അറിയുന്ന ഒരുപാട് സൈക്കോളജിസ്റ്റുമാരുടെ സംസാരം ഇങ്ങനെ ആണെന്ന് അദ്ദേഹം പറഞ്ഞു. സയന്തില്ലിയം സിനിറിയത്തിനെ കുറിച്ച് വീണ്ടും തമാശ പറഞ്ഞ് ഡബ്ബിംഗ് തീർന്നു.
പോവാൻ നേരം അദ്ദേഹം പറഞ്ഞു. നാളെ ഒരു ഡീറ്റെയിൽഡ് മെഡിക്കൽ ടെസ്റ്റിന് പോവുകയാണ്, അതിനുമുൻപ് ഇത് ചെയ്‌തുവച്ചിട്ട് പോവാമെന്ന് കരുതി എന്ന്.. പരിചയപ്പെട്ട മനുഷ്യരിൽ ഏറ്റവും ബഹുമാനം തോന്നിയ വ്യക്തികളിൽ ഒരാൾ,'