ETV Bharat / sitara

'ജീവന് ഭീഷണിയുണ്ട്, സഹായിക്കണമെന്ന്' സംവിധായകന്‍റെ ട്വീറ്റ് - 800 സിനിമ വാര്‍ത്തകള്‍

800 സിനിമയില്‍ നിന്ന് പിന്മാറണമെന്ന് സേതുപതിയോട് ആവശ്യപ്പെട്ടവരില്‍ ഒരാളാണ് സീനു രാമസ്വാമി

director R Seenu Ramasamy latest tweet about 800 movie  വിജയ്‌ സേതുപതി വാര്‍ത്തകള്‍  സംവിധായകന്‍ സീനു രാമസ്വാമി  R Seenu Ramasamy latest tweet  800 സിനിമ വാര്‍ത്തകള്‍  actor vijay sethupathi news
'ജീവന് ഭീഷണിയുണ്ട്, സഹായിക്കണമെന്ന്' ആവശ്യപ്പെട്ട് സംവിധായകന്‍റെ ട്വീറ്റ്
author img

By

Published : Oct 29, 2020, 5:16 PM IST

ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്‍റെ ജീവചരിത്രം പ്രമേയമാകുന്ന 800 എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നതോടെ നടന്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു.

ലോകമെമ്പാടുമുള്ള തമിഴ് ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കാണിച്ച് പ്രമുഖരടക്കമുള്ളവര്‍ പ്രതിഷേധിച്ചതോടെയാണ് നടന്‍ പിന്മാറിയത്. സേതുപതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് നേരെ ബലാത്സം​ഗ ഭീഷണി വരെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സംവിധായകന്‍ സീനു രാമസ്വാമി ജീവന് ഭീഷണിയുണ്ടെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.

800 സിനിമയില്‍ നിന്ന് പിന്മാറണമെന്ന് സേതുപതിയോട് ആവശ്യപ്പെട്ടവരില്‍ ഒരാളാണ് സീനു രാമസ്വാമി. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും സഹായിക്കണമെന്നും ട്വിറ്റിലൂടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് സീനു ആവശ്യപ്പെട്ടു. 'എല്ലാവരെയും പോലെ ഞാനും സിനിമയില്‍ നിന്നും പിന്മാറാന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ മകള്‍ക്കെതിരെ ഉണ്ടായപോലെ ഇപ്പോള്‍ തനിക്കെതിരെയും ഭീഷണി ഉയരുകയാണ്.

ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. അശ്ലീല മെസേജുകള്‍ മൂലം ഫോണ്‍ തുറക്കാന്‍ കഴിയുന്നില്ല. താൻ വിജയ് സേതുപതിക്ക് എതിരായാണ് പ്രവർത്തിക്കുന്നത് എന്ന തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്നുണ്ട്. തനിക്കും വിജയ് സേതുപതിക്കും ഇടയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത് സേതുപതിയുടെ ആരാധകരാണെന്ന് താൻ കരുതുന്നില്ല' സീനു രാമസ്വമി പറയുന്നു.

  • என் உயிருக்கு ஆபத்து இருப்பதாக உணர்கிறேன்.முதல்வர் அய்யா உதவ வேண்டும்
    அவசரம்.

    — R.Seenu Ramasamy (@seenuramasamy) October 28, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.