ETV Bharat / sitara

'ഇര്‍ഷാദ് അവനിലെ നടനെ അടയാളപ്പെടുത്തി തുടങ്ങി...', വൂള്‍ഫിലെ പ്രകടനത്തെ പ്രശംസിച്ച് പ്രിയാനന്ദനും - സംവിധായകന്‍ പ്രിയാനന്ദന്‍

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന വൂള്‍ഫ് സിനിമയില്‍ ജോ എന്ന കഥാപാത്രമായാണ് ഇര്‍ഷാദ് എത്തിയത്. അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവരാണ് സിനിമയില്‍ നായികയും നായകനുമായി എത്തിയത്

director Priyanandanan social media post about actor Irshad Wolf movie character  actor Irshad Wolf movie character  actor Irshad Wolf movie  actor Irshad  ഇര്‍ഷാദ് വൂള്‍ഫ് സിനിമ  ഇര്‍ഷാദ് സിനിമകള്‍  സംവിധായകന്‍ പ്രിയാനന്ദന്‍  പ്രിയാനന്ദന്‍ സിനിമകള്‍
'ഇര്‍ഷാദ് അവനിലെ നടനെ അടയാളപ്പെടുത്തി തുടങ്ങി...', വൂള്‍ഫിലെ പ്രകടനത്തെ പ്രശംസിച്ച് പ്രിയാനന്ദനും
author img

By

Published : Apr 22, 2021, 7:23 AM IST

ടെലിവിഷന്‍ പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്തിയ ഏറ്റവും പുതിയ മലയാളം സിനിമയാണ് വൂള്‍ഫ്. ചിത്രത്തിന്‍റെ സ്ട്രീമിങ്ങിന് ശേഷം സോഷ്യല്‍മീഡിയകളിലടക്കം ഏറെ പ്രശംസിക്കപ്പെടുന്നത് ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്‌ത നടന്‍ ഇര്‍ഷാദിന്‍റെ അഭിനയത്തികവാണ്. ജോ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം തന്നിലെ നടനെ അടയാളപ്പെടുത്തി എന്നാണ് സംവിധായകനും ഇര്‍ഷാദിന്‍റെ ഉറ്റ ചങ്ങാതിമാരില്‍ ഒരാളുമായ പ്രിയാനന്ദന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. സിനിമ എന്ന വലിയ സ്വപ്നത്തിന്‍റെ അടുത്തെത്താൻ ആൾക്കൂട്ടത്തിലെ ഒരാളായി ഇര്‍ഷാദ് പല തവണ നിന്നിട്ടുണ്ടെന്നും അതൊന്നും അവഗണനായി തോന്നിയെന്ന് ഇര്‍ഷാദ് ഒരിക്കൽ പോലും പരാതിപ്പെട്ടിട്ടില്ലെന്നും പ്രിയാനന്ദന്‍ കുറിച്ചു.

'വിചാരണ എന്ന പ്രചരണ വീഡിയോയുടെ ചിത്രീകരണ സമയത്താണ് ഞാനും ഇർഷാദും നല്ല സുഹൃത്തുക്കളായി തുടങ്ങുന്നത്. ഞങ്ങൾ രണ്ട് പേരും അതിൽ നടന്മാരായിരുന്നു. ഞാൻ പിന്നീട് സംവിധാന സഹായിയാകാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൻ നടനാവാൻ നടന്നുക്കൊണ്ടേയിരുന്നു. സിനിമ എന്ന വലിയ സ്വപ്നത്തിന്‍റെ അടുത്തെത്താൻ ആൾക്കൂട്ടത്തിലെ ഒരാളായി അവൻ പല തവണ നിന്നിട്ടുണ്ട്. അതൊന്നും അവഗണനായി തോന്നിയെന്ന് അവൻ ഒരിക്കൽ പോലും പരാതിപ്പെട്ടിട്ടുമില്ല. സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി.വി ചന്ദ്രൻ, പവിത്രൻ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുട്ടപ്പൻ സാക്ഷി എന്നീ സിനിമകൾ നടൻ എന്ന രീതിയിൽ ഉയിർപ്പായെങ്കിലും മുഖ്യധാരയിലെക്ക് എത്തിച്ചേരാൻ പിന്നേയും കാത്ത് നിൽക്കേണ്ടി വന്നു ഇർഷാദിന്. അവനവന്റെ അപ്പത്തിനായ് ടെലിവിഷൻ പരമ്പര അവനെ സഹായിച്ചിരുന്നെങ്കിലും ഒരു ചട്ടകൂടിനപ്പുറം നടൻ എന്ന രീതിയിൽ വളരാൻ അത് സഹായിക്കില്ലാന്ന് ഞങ്ങൾ ആത്മവ്യഥകൾ പങ്കിടുന്ന കാലത്ത് സംസാരിച്ചുകൊണ്ടിരുന്നു. പുറമെ നിന്നുളള കയ്യടികൾക്കപ്പുറത്ത് നിന്ന് വീട്ടിലേക്ക് കയറി പോകുമ്പോൾ നോക്കി നിൽക്കുന്ന അമ്മമാരെപ്പോലെ മറ്റ് മക്കളുടെ സുരക്ഷിതത്വം നോക്കി ഇവൻ നേരായാകുമോ മോനെ എന്ന് ഒരിക്കൽ ഇർഷാദിന്‍റെ ഉമ്മ എന്നോടും ഒരിക്കൽ ചോദിക്കുകയുണ്ടായി. പുറത്തെ പുറംപോച്ചിലാണ് ഞാനെന്ന് അന്ന് ഉമ്മക്ക് അറിയില്ലായിരുന്നു. എന്തായാലും അവൻ അടയാളപ്പെട്ട് തുടങ്ങിയെന്ന് ഉമ്മയെ ഞാൻ അറിയിക്കുന്നു. അകലെ ആ വെളിച്ചം ഉമ്മ കാണുന്നുണ്ടാകണം. അറിയുന്നുണ്ടാകണം... അതിന് നിമിത്തമായ ഒട്ടേറെ പേരെ ഇവനും ഓർക്കാറുണ്ടെന്നതും ഇവന്‍റെ അഹങ്കാരമില്ലായ്മ തന്നെ... രഞ്ജിത്ത്, ഷാജി കൈലാസ്, ബെന്നി സാരഥി, ലാൽ ജോസ് തുടങ്ങി ഇപ്പോൾ ഷാജി അസീസ് വരെ അവനെ പ്രാപ്തമാക്കിയ ഓരോരുത്തരോടും അവൻ കടപ്പെട്ടിരിക്കുന്നു എന്നതാണ് എന്‍റേയും സന്തോഷം... നടനാവാൻ നടന്നുക്കൊണ്ടേയിരിക്കുക ഇർഷാദേ... അന്തിമ വിജയം നടക്കുന്നവർക്കുള്ളതാണ്....' പ്രിയാനന്ദന്‍ കുറിച്ചു.

  • ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടിയുള്ള വിചാരണ എന്ന പ്രചരണ വിഡിയോയുടെ ചിത്രീകരണ സമയത്താണ് ഞാനും ഇർഷാദും നല്ല...

    Posted by Priyanandanan Tr on Tuesday, April 20, 2021
" class="align-text-top noRightClick twitterSection" data="

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടിയുള്ള വിചാരണ എന്ന പ്രചരണ വിഡിയോയുടെ ചിത്രീകരണ സമയത്താണ് ഞാനും ഇർഷാദും നല്ല...

">

നേരത്തെ യുവ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനും ഇര്‍ഷാദിന്‍റെ പ്രകടനത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലാണ് വൂള്‍ഫ് കഥ പറയുന്നത്. ഷാജി അസീസാണ് സിനിമയുടെ സംവിധായകന്‍. ജി.ആര്‍ ഇന്ദുഗോപന്‍റെ 'ചെന്നായ' എന്ന ചെറുകഥയെ ആസ്‍പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നതും ഇന്ദുഗോപനാണ്. അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരാണ് ഇര്‍ഷാദിന് പുറമെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മാണം. ഫൈസ് സിദ്ദിഖാണ് ഛായാഗ്രഹണം. ഹരിനാരായണന്‍ ഗാനങ്ങള്‍ എഴുതിയിരിക്കുന്നു.

Also read: 'നിങ്ങളിലെ നടന്‍ ശരിക്കുമൊരു വൂള്‍ഫ്' ; ഇര്‍ഷാദിന്‍റെ പ്രകടനത്തെ പ്രശംസിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.