ETV Bharat / sitara

ട്രാഫിക്കിന്‍റെ പത്താം വാര്‍ഷികത്തില്‍ രാജേഷ് പിള്ളയുടെ ഓര്‍മകളില്‍ കണ്ണുനനയിപ്പിക്കുന്ന കുറിപ്പ് - വേട്ട സിനിമ വാര്‍ത്തകള്‍

2011 ജനുവരിയിലായിരുന്നു ട്രാഫിക്കിന്‍റെ റിലീസ്. 2016 ഫെബ്രുവരിയിലാണ് രാജേഷ് പിള്ള മരിച്ചത്

traffic movie director rajesh pillai news  director rajesh pillai death news  manu asokan facebook post about traffic movie director rajesh pillai  സംവിധായകന്‍ രാജേഷ് പിള്ള മരണം  രാജേഷ് പിള്ള ട്രാഫിക് സിനിമ  ട്രാഫിക് സിനിമ വാര്‍ഷികം  വേട്ട സിനിമ വാര്‍ത്തകള്‍  മനു അശോകന്‍ സിനിമകള്‍
രാജേഷ് പിള്ള
author img

By

Published : Jan 9, 2021, 2:40 PM IST

നാലും കൂടിയ ജംഗ്ഷനുകളിലെവിടെയോ ഒത്തുചേർന്ന് എങ്ങോട്ടാ പോയ മനുഷ്യരുടെ കഥ... പിന്നീട് അതേ മനുഷ്യർ അദൃശ്യമായ ചില നൂലുകളാൽ ബന്ധിക്കപ്പെട്ട് ശ്വാസം വിടതോടുന്ന കുറച്ച് മണിക്കൂറുകൾ... ട്രാഫിക് ഇന്നും വിസ്മയമാണ്... ഇപ്പോഴും അങ്ങേയറ്റം പ്രിയപ്പെട്ടതാണ് ഈ സിനിമ ആസ്വാദകര്‍ക്ക്... ഇമോഷൻസിന്‍റെയും, ത്രില്ലിന്‍റെയും, ഒട്ടും ഏച്ചുകെട്ടാത്ത നന്മയുടെയും അസാധ്യമായ മിക്സ്‌.. രാജേഷ് പിള്ളയുടെ വിസ്മയം.. ട്രാഫിക് സിനിമ പുറത്തിറങ്ങിയിട്ട് പത്ത് വര്‍ഷം പിന്നിട്ടു. പത്താം വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു.

മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രില്ലര്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ഇന്ന് ഈ ലോകത്തില്ല... പത്താം വാര്‍ഷികത്തില്‍ സംവിധായകന്‍ രാജേഷ് പിള്ളയെ കുറിച്ച് ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹസംവിധായകന്‍ മനു അശോകന്‍. 2011 ജനുവരിയിലായിരുന്നു ട്രാഫിക്കിന്‍റെ റിലീസ്. 2016 ഫെബ്രുവരിയിലാണ് രാജേഷ് പിള്ള മരിച്ചത്. ഫേസ്ബുക്കിലാണ് രാജീവ് പിള്ളയുടെ ഓര്‍മകളുള്ള കുറിപ്പ് മനു അശോകന്‍ പങ്കുവെച്ചത്. രാജേഷ് പിള്ളയോടുള്ള ആത്മബന്ധത്തിന്‍റെ ട്രാഫിക് ഷൂട്ടിങിലെ ഓര്‍മകളുമെല്ലാമാണ് കുറിപ്പില്‍ മനു അശോകന്‍ പങ്കുവെച്ചിരിക്കുന്നത്. 'നിങ്ങളുടെ 'മനൂ ' വിളിയില്ലാതെ ഒരു രസമില്ല രാജേഷേട്ടാ... ദിവസത്തിലൊരു പത്ത് തവണയെങ്കിലും ഇന്നും ഞാനത് മനസില്‍ കേള്‍ക്കാറുണ്ട്' എന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. കരൾ രോഗം മൂർച്ചിച്ചതിനെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന രാജേഷ് പിള്ള കൊച്ചിയിലെ പി.വി.എസ് ആശുപത്രിയിൽ വെച്ച് 2016 ഫെബ്രുവരി 27നാണ് അന്തരിച്ചത്. അദ്ദേഹത്തിന്‍റെ വേട്ട എന്ന ചിത്രം റിലീസ് ചെയ്‌ത പിറ്റേ ദിവസമാണ് രാജേഷ് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.