എറണാകുളം: ആറ് വർഷങ്ങൾക്ക് ശേഷം വരുന്ന ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എറണാകുളത്ത് പുരോഗമിക്കുകയാണ്. നടൻ മോഹൻലാൽ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയതിന്‍റെ വാർത്തകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പി.പി.ഇ കിറ്റും ധരിച്ച് ഷൂട്ടിങ് സ്പോട്ടില്‍ നില്‍ക്കുന്ന നടി മീനയുടെ ചിത്രവും വൈറലായിരുന്നു. മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തിലായിരുന്നു ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നതായി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്‍റെ ഷൂട്ടിങും ആരംഭിച്ചു. പൂജ ചടങ്ങുകളുടെയും മറ്റും വിശേഷങ്ങള്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിനായി തയ്യാറായി നിന്ന ജോര്‍ജ്‌കുട്ടിയുടെയും കുടുംബത്തിന്‍റെയും ഒപ്പം നിന്ന് പകര്‍ത്തിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
- " class="align-text-top noRightClick twitterSection" data="
">
'ആറ് വർഷങ്ങൾക്ക് ശേഷം ജോർജ്‌കുട്ടിയുടെ കുടുംബത്തോടൊപ്പം' എന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്. മോഹൻലാൽ, നടി മീന, എസ്തർ അനിൽ, അൻസിബ എന്നിവരാണ് ഫോട്ടോയില്‍ ഉള്ളത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആന്‍റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. സിദ്ദിഖ്, ആശ ശരത്, സായ്‌കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, അഞ്ജലി നായർ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണത്തിന്‍റെ ഭാഗമാവുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തിയതിന് ശേഷമാണ് ലോക്കേഷനിൽ എത്തുന്നത്. പത്ത് ദിവസത്തെ ഇൻഡോർ ഷൂട്ടിങിന് ശേഷം ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ സംഘം തൊടുപുഴയിലേക്ക് പോകും.