തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. സൂപ്പര്‍ ശരണ്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് നായിക. അര്‍ജുന്‍ അശോകനാണ് നായകനാകുന്നത്. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ സ്ത്രീ കേന്ദീകൃത കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. പുറത്തിറങ്ങിയ പോസ്റ്ററില്‍ വളരെ ബോള്‍ഡ് ലുക്കിലാണ് അനശ്വര എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും സഹനിര്‍മാണവും ഗിരീഷ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീം വീണ്ടും എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് സിനിമാപ്രേമികള്‍ക്കുള്ളത്. ചിത്രം പ്രഖ്യാപിച്ചുകൊണ്ട് സംവിധായകന്‍ ഗിരീഷ്, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെബിന്‍ ബെക്കറും ഗിരീഷ് എ.ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. ഗാനങ്ങള്‍ രചിക്കുന്നത് സുഹൈല്‍ കോയയാണ്.
- " class="align-text-top noRightClick twitterSection" data="">
ഉദാഹരണം സുജാത എന്ന മഞ്ജുവാര്യര്‍ ചിത്രത്തില്‍ ബാലതാരമായാണ് അനശ്വര സിനിമാപ്രവേശനം നടത്തിയത്. ചിത്രം വിജയമായതോടെ അനശ്വരയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങളിലും ലീഡ് റോളിലെത്തി അനശ്വര തിളങ്ങി. ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായ ആദ്യരാത്രിയിലെ നായികയും അനശ്വര തന്നെയായിരുന്നു.