സംസ്ഥാനത്തെ നാല് മേഖലകളിലായി കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതിൽ പ്രതികരണവുമായി ദേശീയ അവാർഡ് ജേതാവും സംവിധായകനുമായ ഡോ. ബിജു. നാല് വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത് സംബന്ധിച്ച് ഏതാനും പേർ തന്നോട് സംശയം ഉന്നയിച്ചതായും ഇതേ തുടർന്നാണ് തന്‍റെ അഭിപ്രായം വ്യക്തമാക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.
" class="align-text-top noRightClick twitterSection" data="
കേരള ചലച്ചിത്ര മേള ഇത്തവണ നാല് സ്ഥലങ്ങളിലായി നടത്തുന്നതുമായി ബന്ധപ്പെട്ടു വിവിധ പ്രതികരണങ്ങളും വിവാദങ്ങളും ...
Posted by Dr.Biju on Saturday, 2 January 2021
">
കേരള ചലച്ചിത്ര മേള ഇത്തവണ നാല് സ്ഥലങ്ങളിലായി നടത്തുന്നതുമായി ബന്ധപ്പെട്ടു വിവിധ പ്രതികരണങ്ങളും വിവാദങ്ങളും ...
Posted by Dr.Biju on Saturday, 2 January 2021
കൊവിഡ് പ്രമാണിച്ചാണ് വേദി നാല് നഗരങ്ങളിലേക്ക് മാറ്റുന്നതെന്നത് ശക്തമായ ഒരു കാരണമല്ലെന്നും ഇങ്ങനെ സ്ഥിരം വേദി മാറ്റിയാൽ കേരള ചലച്ചിത്രമേളക്ക് എഫ്ഐഎപിഎഫിന്‍റെ അംഗീകാരം നഷ്‌ടപ്പെടുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ലോകത്തെ ചലച്ചിത്ര മേളകള്‍ക്ക് അംഗീകാരം നല്‍കുന്ന എഫ്ഐഎപിഎഫി(ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍)ന്‍റെ പ്രധാനപ്പെട്ട നിബന്ധനകളിൽ ഒന്നാണ് ചലച്ചിത്രമേളക്ക് ഒരു സ്ഥിരം വേദി വേണമെന്നത്. അതുകൊണ്ടാണ് കേരള മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം ആയി മാറിയത്. എന്നാൽ, എഫ്ഐഎപിഎഫിന്‍റെ കീഴിലുള്ള 22 ചലച്ചിത്രമേളകളിൽ ഒന്നായി ഇടംപിടിച്ച ഐഎഫ്എഫ്കെയുടെ അക്രിഡിറ്റേഷൻ നഷ്ടമാകാൻ ഇത് കാരണമാകാമെന്നാണ് ഡോ. ബിജു വിശദമാക്കിയത്.
കൊവിഡ് കാലത്ത് ലോകത്തെ ചലച്ചിത്ര മേളകൾ രണ്ടു രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഒന്നുകിൽ മേള നടത്താതിരിക്കുക, അല്ലെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അതെ വേദിയിൽ നിയന്ത്രണങ്ങളോടെ നടത്തുക. കാൻ ചലച്ചിത്രമേള ഒഴിവാക്കിയതും വെനീസ്, ഷാങ്ഹായി, മോസ്‌കോ, താലി മേളകൾ നിയന്ത്രണങ്ങളോടെ സംഘടിപ്പിച്ചതും ഗോവ, കൊൽക്കത്ത ചലച്ചിത്രമേളകൾ ഒരു വേദിയിൽ തന്നെ നടത്താൻ തീരുമാനിച്ചതും ഈ നിബന്ധനകളുടെ അടിസ്ഥാനത്തിലാണെന്നും ഡോ. ബിജു തന്‍റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ ഓർമിപ്പിച്ചു.
വേദി മാറ്റുന്നതിന് എഫ്ഐഎപിഎഫിന്‍റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്നത് ചലച്ചിത്ര അക്കാദമി വ്യക്തമാക്കണമെന്നും അല്ലെങ്കിൽ ഇതൊരു തെറ്റായ തീരുമാനമാണെന്നും സംവിധായകൻ വ്യക്തമാക്കി. ഖസാക്കിസ്ഥാനിലെ യുറേഷ്യ ചലച്ചിത്ര മേള വേദി മാറ്റിയപ്പോൾ അംഗീകാരം നഷ്‌ടപ്പെട്ട സംഭവവും ഡോ. ബിജു വിവരിക്കുന്നു.