മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള ഹോളിവുഡ് പ്രേക്ഷകർ കാത്തിരിക്കുകയാണ്. ടോം ക്രൂസിന്‍റെ എഥാൻ ഹണ്ടിന്‍റെ വരവിനായി ഇന്ത്യയിലെ ആരാധകരും ആകാംക്ഷയിലാണ്. ഒപ്പം പ്രഭാസും ചിത്രത്തിൽ ഭാഗമാകുമെന്ന് പ്രചാരണമുണ്ടായിരുന്നു.
-
While he‘s a very talented man, we’ve never met.
— Christopher McQuarrie (@chrismcquarrie) May 26, 2021 " class="align-text-top noRightClick twitterSection" data="
Welcome to the internet. https://t.co/mvVFP6N4zV
">While he‘s a very talented man, we’ve never met.
— Christopher McQuarrie (@chrismcquarrie) May 26, 2021
Welcome to the internet. https://t.co/mvVFP6N4zVWhile he‘s a very talented man, we’ve never met.
— Christopher McQuarrie (@chrismcquarrie) May 26, 2021
Welcome to the internet. https://t.co/mvVFP6N4zV
എന്നാൽ, വാർത്തകൾ തെറ്റാണെന്ന് മിഷൻ ഇംപോസിബിൾ 7 സംവിധായകൻ ക്രിസ്റ്റഫര്‍ മക് ക്വാറി തന്നെ വ്യക്തമാക്കി. ലോകേഷ് വല്ലപുറെഡ്ഡി എന്ന ആരാധകന്‍റെ ട്വിറ്ററിലൂടെയുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മിഷന്‍ ഇംപോസിബിള്‍ 7ല്‍ പ്രഭാസ് ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് ഇന്ത്യയിലെ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെന്നും ഇത് ശരിയാണോ എന്നുമായിരുന്നു ചോദ്യം. ഇതിന് മറുപടിയായി വളരെ രസകരമായ മറുപടിയാണ് ക്രിസ്റ്റഫര്‍ മക് ക്വാറി പറഞ്ഞതും. "അദ്ദേഹം വലിയ പ്രതിഭാശാലിയാണ്, പക്ഷേ ഞങ്ങള്‍ ഇതുവരെയും കണ്ടിട്ടില്ല. ഇന്‍റര്‍നെറ്റിലേക്ക് സ്വാഗതം", എന്നാണ് മക് ക്വാറി കുറിച്ചത്.
Also Read: ഗോൾഡൻ ഗ്ലോബ്; അവാർഡ് തിരിച്ചു നൽകാൻ ടോം ക്രൂസും സംപ്രേഷണത്തിൽ നിന്ന് പിന്മാറി എൻബിസിയും
പ്രഭാസ് നായകനായ രാധേ ശ്യാമിന്‍റെ ഷൂട്ടിങ്ങിനിടെ ഇറ്റലിയിൽ വച്ച് താരത്തിനോട് മക് ക്വാറി ചിത്രത്തിന്‍റെ കഥയും കഥാപാത്രവും വിശദീകരിച്ചുവെന്നും സിനിമക്ക് പ്രഭാസ് സമ്മതമറിയിച്ചുമെന്നുമാണ് വാർത്ത പ്രചരിച്ചത്. മിഷന്‍ ഇംപോസിബിള്‍ 7 എന്ന ഹാഷ് ടാഗോട് കൂടി വാർത്ത ട്വിറ്ററില്‍ നിറഞ്ഞു. ഇതേ തുടർന്ന് ആരാധകൻ സംശയം ചോദിച്ചതോടെയാണ് സംവിധായകൻ ക്രിസ്റ്റഫര്‍ മക് ക്വാറി തന്നെ മറുപടിയുമായി എത്തിയത്.