ETV Bharat / sitara

'സ്ഥിതി അതീവഗുരുതരം', കൊവിഡ് സാഹചര്യത്തെക്കുറിച്ച് അരുണ്‍ ഗോപി - അരുണ്‍ ഗോപി വാര്‍ത്തകള്‍

സുഹൃത്ത് അന്‍വര്‍ ഷെരീഫിന്‍റെ മാതാവിന് കൊവിഡ് മൂലമുള്ള പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ വെന്‍റിലേറ്റര്‍ ബെഡിനായി ശ്രമിച്ചപ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അരുണ്‍ ഗോപിയുടെ പോസ്റ്റ്.

director arun gopy facebook post about kerala hospitals ventilator availability  കേരളത്തിലെ കൊവിഡ് സാഹചര്യത്തെ കുറിച്ച് അരുണ്‍ ഗോപിയുടെ കുറിപ്പ്  അരുണ്‍ ഗോപിയുടെ കുറിപ്പ്  director arun gopy facebook post about kerala hospitals  kerala hospitals ventilator availability  അരുണ്‍ ഗോപി വാര്‍ത്തകള്‍  അരുണ്‍ ഗോപി സിനിമകള്‍
'സ്ഥിതി അതീവഗുരുതരമാണ്...', കേരളത്തിലെ കൊവിഡ് സാഹചര്യത്തെ കുറിച്ച് അരുണ്‍ ഗോപിയുടെ കുറിപ്പ്
author img

By

Published : May 1, 2021, 7:36 PM IST

രാജ്യം കൊവിഡില്‍ വീര്‍പ്പുമുട്ടുകയാണ്. വെന്‍റിലേറ്ററിനും ഓക്‌സിജനും കടുത്ത ക്ഷാമം.സുരക്ഷിതമെന്ന് കരുതുന്ന കേരളത്തിലും ഇത്തരമൊരു അവസ്ഥ ഇപ്പോള്‍ തന്നെയുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു അരുണ്‍ ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കഴിഞ്ഞ രാത്രി സുഹൃത്ത് അന്‍വര്‍ ഷെരീഫിന്‍റെ മാതാവിന് കൊവിഡ് മൂലമുള്ള പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ വെന്‍റിലേറ്റര്‍ ബെഡിനായി ശ്രമിച്ചപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അരുണ്‍ ഗോപി എഴുതിയത്. പല ആശുപത്രികളിലും മാറി മാറി വിളിച്ചെങ്കിലും എങ്ങും വെന്‍റിലേറ്റര്‍ ബെഡ് ഒഴിവില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് അരുണ്‍ ഗോപി പറയുന്നു. സുരക്ഷിതരെന്ന് നമ്മള്‍ കരുതുന്ന കേരളം അത്രകണ്ട് സുരക്ഷിതമല്ലെന്നുള്ള കൃത്യമായ തിരിച്ചറിവ് തനിക്കുണ്ടായെന്നും അദ്ദേഹം വിശദീകരിക്കുന്നു.

  • സ്ഥിതി അതീവ ഗുരുതരമാണ്!! ഇന്നലെ രാത്രി സത്യത്തിൽ ഉറങ്ങിയിട്ടില്ല... സിനിമ കണ്ടു ഇരിക്കുക ആയിരുന്നു, വെളുപ്പിന് ഒരു മണി...

    Posted by Arun Gopy on Saturday, 1 May 2021
" class="align-text-top noRightClick twitterSection" data="

സ്ഥിതി അതീവ ഗുരുതരമാണ്!! ഇന്നലെ രാത്രി സത്യത്തിൽ ഉറങ്ങിയിട്ടില്ല... സിനിമ കണ്ടു ഇരിക്കുക ആയിരുന്നു, വെളുപ്പിന് ഒരു മണി...

Posted by Arun Gopy on Saturday, 1 May 2021
">

Also read: ടി.പത്മനാഭന്‍റെ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' സിനിമയാകുന്നു, സംവിധാനം ജയരാജ്

'സ്ഥിതി അതീവ ഗുരുതരമാണ്... ഇന്നലെ രാത്രി സത്യത്തില്‍ ഉറങ്ങിയിട്ടില്ല… സിനിമ കണ്ടിരിക്കുകയായിരുന്നു... വെളുപ്പിന് ഒരു മണി ആയപ്പോള്‍ സുഹൃത്തും നടനുമായ അന്‍വര്‍ ഷെരീഫിന്‍റെ കോള്‍...… ഈ സമയത്ത് ഇങ്ങനെ ഒരു കോള്‍.... അത് എന്തോ അപായ സൂചനയാണെന്ന് മനസ് പറഞ്ഞെങ്കിലും… അന്‍വറിന് അതിനുള്ള സാധ്യത ഇല്ലാന്നുള്ളത് കൊണ്ട് സന്തോഷത്തോടെ ഫോണ്‍ എടുത്തു.... മറുതലയ്ക്കല്‍ ഒരു വിറയലോടെ അന്‍വര്‍ സംസാരിച്ചു തുടങ്ങി… 'ഭായി എന്‍റെ ഉമ്മയ്ക്ക് കൊവിഡ് പോസ്റ്റിവാണ്.... തൃശൂര്‍ ഹോസ്പിറ്റലിലാണ് ഇപ്പോള്‍. കുറച്ച് സീരിയസാണ്... ശ്വാസം എടുക്കാന്‍ പറ്റുന്നില്ല.... വെന്‍റിലേറ്റര്‍ ഉള്ള ഏതെങ്കിലും ഹോസ്പിറ്റലില്‍ പരിചയക്കാരുണ്ടോ.... ഒരു വെന്‍റിലേറ്റര്‍ ബെഡ് എമര്‍ജന്‍സിയാണ്…' ശ്വാസം കിട്ടാത്ത ഉമ്മയുടെ മകന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് തീര്‍ത്തു.... ഞാന്‍ ഒന്ന് പരിഭ്രമിച്ച് പോയി... കേരളത്തില്‍ ഇങ്ങനെ വെന്‍റിലേറ്റര്‍ കിട്ടാന്‍ പ്രയാസമോ.. ഹേയ്….... വളരെ ആത്മവിശ്വാസത്തോടെ ഞാന്‍ പറഞ്ഞു താന്‍ പേടിക്കണ്ട ഞാന്‍ ഇപ്പോള്‍ തന്നെ റെഡിയാക്കി തിരിച്ച് വിളിക്കാം.... അപ്പോള്‍ തന്നെ അന്‍വര്‍ പറഞ്ഞു 'ഭായി അത്ര എളുപ്പമല്ല, എറണാകുളത്തെയും തൃശൂരെയും ഒട്ടുമിക്ക ഹോസ്പിറ്റലുകളിലും വിളിച്ചിരുന്നു എങ്ങും തന്നെ ഒഴിവില്ല… ചില സുഹൃത്തുക്കള്‍ വഴി ഹൈബി ഈഡന്‍ എംപിയെയും വിളിച്ചു, പുള്ളി സഹായിക്കാമെന്ന് വാക്ക് തന്നിട്ടുണ്ട് എന്നാലും പരിചയക്കാരെ മുഴുവന്‍ ഒന്ന് വിളിക്കുക, ആര്‍ക്കാ സഹായിക്കാന്‍ പറ്റുക എന്ന് അറിയില്ലല്ലോ…' ഞാന്‍ ഫോണ്‍ വെച്ചു.... ഉടനെ തന്നെ പ്രിയ സുഹൃത്ത് ഡോ.മനോജിനെ വിളിച്ചു.... കാര്യം പറഞ്ഞു. മനു അദ്ദേഹത്തിന് പരിചയമുള്ള എല്ലാ ഹോസ്പിറ്റലുകളിലും അന്വേഷിച്ചു.... പക്ഷെ ഒരിടത്ത് പോലും വെന്‍റിലേറ്റര്‍ ബെഡ് ഒഴിവുണ്ടായില്ല.... സത്യത്തില്‍ ഭയം തോന്നി.... സുരക്ഷിതരെന്ന് നമ്മള്‍ കരുതുന്ന കേരളം അത്രകണ്ട് സുരക്ഷിതമല്ലന്നുള്ള കൃത്യമായ തിരിച്ചറിവ്..... പരിചിതരായ ഒരാള്‍ക്ക് പോലും ഞങ്ങളെ ഒരു വെന്‍റിലേറ്റര്‍ ബെഡ് തന്ന് സഹായിക്കാന്‍ കഴിഞ്ഞില്ല. കാരണം അത്രയേറെ കൊവിഡ് രോഗികളാല്‍ ഹോസ്പിറ്റലുകള്‍ നിറഞ്ഞിരുന്നു. നമ്മുടെ ആതുരസേവനങ്ങള്‍ക്കും പരിധി ഉണ്ട് അതറിയാം.... എന്നിരുന്നാലും കുറച്ചുകൂടി കരുതല്‍ ജനങ്ങളാലും സര്‍ക്കാരിനാലും ആവശ്യമുണ്ട്.... പടച്ചോന്‍ കൈവിട്ടില്ല ഒടുവില്‍ ഇന്ന് പകല്‍ എട്ട് മണിക്ക് പട്ടാമ്പിയിലെ ഒരു ഹോസ്പിറ്റലില്‍ വെന്‍റിലേറ്റര്‍ ബെഡ് കിട്ടി… ഉമ്മ നിര്‍വിഘ്‌നം ശ്വസിക്കുന്നു.... കരുതലോടെ നമുക്ക് നമ്മെ കാക്കാം.....' ഇതായിരുന്നു അരുണ്‍ ഗോപിയുടെ പോസ്റ്റ്.

കൊവിഡ് മൂര്‍ധന്യാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലും കാര്യങ്ങളെ നിസാരവല്‍ക്കരിക്കുന്നവര്‍ക്ക് തിരിച്ചറിവ് ഉണ്ടാക്കാന്‍ സഹായിക്കുന്നതാണ് അരുണ്‍ ഗോപിയുടെ പോസ്റ്റ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.