ETV Bharat / sitara

Keshu Ee Veedinte Nadhan | 'വീട്‌ ഭരിക്കാനൊരുങ്ങി കേശു' ; ദിലീപ് ചിത്രത്തിന്‍റെ മോഷന്‍ പോസ്‌റ്റര്‍ പുറത്ത് - Keshu Ee Veedinte Nadhan cast and crew

Keshu Ee Veedinte Nadhan motion poster : ദിലീപിന്‍റെ, കേശു ഈ വീടിന്‍റെ നാഥന്‍ എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്

Dileep movie Keshu Ee Veedinte Nadhan  Keshu Ee Veedinte Nadhan motion poster  കേശു ഈ വീടിന്‍റെ നാഥന്‍ മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി  Keshu Ee Veedinte Nadhan cast and crew  Keshu Ee Veedinte Nadhan release
Keshu Ee Veedinte Nadhan motion poster : വീട്‌ ഭരിക്കാനൊരുങ്ങി ദിലീപ്‌; മോഷന്‍ പോസ്‌റ്റര്‍ പുറത്ത്
author img

By

Published : Dec 9, 2021, 5:39 PM IST

Keshu Ee Veedinte Nadhan Motion Poster | ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിര്‍ഷ ഒരുക്കുന്ന 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്. കേശു ബസില്‍ യാത്ര ചെയ്യുന്ന തരത്തിലാണ് മോഷന്‍ പോസ്‌റ്റര്‍. ദിലീപ്‌ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചു. ദിലീപ്, ഉര്‍വ്വശി എന്നിവരടക്കം മോഷന്‍ പോസ്‌റ്ററിലുണ്ട്.

നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ഫാമിലി എന്‍റര്‍ടെയ്‌നര്‍ ആയാണ്‌ പുറത്തിറങ്ങുന്നത്. 68 കാരന്‍റെ വേഷമാണ് ദിലീപിന്. ഉര്‍വ്വശിയും പ്രധാന കഥാപാത്രമായെത്തുന്നു.

Keshu Ee Veedinte Nadhan cast and crew : ദിലീപ്, ഉര്‍വ്വശി എന്നിവരെ കൂടാതെ സലിം കുമാര്‍, സിദ്ദിഖ്‌, അനുശ്രീ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, ഹരീഷ്‌ കണാരന്‍, കോട്ടയം നസീര്‍, ശ്രീജിത്ത് രവി, ഗണപതി, പ്രജോദ്‌ കലാഭവന്‍, സാദിഖ്‌, ബിനു അടിമാലി, ഏലൂര്‍ ജോര്‍ജ്, രമേശ്‌ കുറുമശ്ശേരി, അരുണ്‍ പുനലൂര്‍, നന്ദു പൊതുവാള്‍, കൊല്ലം സുധി, അര്‍ജുന്‍, ഷൈജോ അടിമാലി, ഹുസൈന്‍ ഏലൂര്‍, സ്വാസിക, വൈഷ്‌ണവി, മഞ്ജു പത്രോസ്‌, സീമ ജി. നായര്‍, നേഹ റോസ്‌, അശ്വതി, വത്സല മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

Also Read : Katrina - Vicky Wedding : വിവാഹ ചെലവിന്‍റെ 75 ശതമാനം വഹിക്കുന്നത് കത്രീന കെയ്‌ഫ്‌ ?

ദേശീയ പുരസ്‌കാര ജേതാവ് സജീവ്‌ പാഴൂര്‍ ആണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. അനില്‍ നായരുടേതാണ് ഛായാഗ്രഹണം. ബി.കെ ഹരിനാരായണന്‍, നാദിര്‍ഷ, ജ്യോതിഷ്‌ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Keshu Ee Veedinte Nadhan release : നേരത്തെ തിയേറ്റര്‍ റിലീസായിരിക്കുമെന്ന് നാദിര്‍ഷ വ്യക്തമാക്കിയിരുന്നെങ്കിലും ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാകും ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. അതേസമയം ചിത്രത്തിന്‍റെ റിലീസ്‌ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.