കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ, മയക്കം എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും സെൽവരാഘവനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'നാനേ വരുവേൻ'. സിനിമയുടെ പ്രഖ്യാപനം മുതൽ തമിഴകം കാത്തിരിക്കുന്ന സിനിമ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവുകൾ നൽകിയതോടെ നാനേ വരുവേൻ ഓഗസ്റ്റ് 20 മുതൽ ചിത്രീകരണം ആരംഭിക്കും.
നിലവിൽ ധനുഷ് ദി ഗ്രേ മാൻ ചിത്രീകരണത്തിനായി യുഎസിലാണുള്ളത്. ഹോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായതിനാൽ രണ്ട് ആഴ്‌ചക്കുള്ളിൽ താരം ചെന്നൈയിൽ മടങ്ങിയെത്തും. ചെറിയ ഇടവേളക്ക് ശേഷം നാനേ വരുവേൻ സിനിമയുടെ നിർമാണത്തിൽ ധനുഷ് പങ്കുചേരുമെന്നുമാണ് ഏറ്റവും പുതിയ വിവരം.
-
Adored and Admired combo, @selvaraghavan & @dhanushkraja, together after a decade. Elated and Proud to produce this movie. @thisisysr @Arvindkrsna pic.twitter.com/HWTM3BorIB
— Kalaippuli S Thanu (@theVcreations) June 23, 2021 " class="align-text-top noRightClick twitterSection" data="
">Adored and Admired combo, @selvaraghavan & @dhanushkraja, together after a decade. Elated and Proud to produce this movie. @thisisysr @Arvindkrsna pic.twitter.com/HWTM3BorIB
— Kalaippuli S Thanu (@theVcreations) June 23, 2021Adored and Admired combo, @selvaraghavan & @dhanushkraja, together after a decade. Elated and Proud to produce this movie. @thisisysr @Arvindkrsna pic.twitter.com/HWTM3BorIB
— Kalaippuli S Thanu (@theVcreations) June 23, 2021
More Read: ധനുഷ്- സെൽവരാഘവൻ കൂട്ടുകെട്ടിൽ 'നാനേ വരുവേൻ'; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ഈ വർഷമാദ്യമായിരുന്നു ആക്ഷൻ ത്രില്ലർ ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. വി ക്രിയേഷൻസ് നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കും. മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നാനേ വരുവേൻ ചിത്രം കൂടാതെ, പുതുപ്പേട്ടൈയുടെയും ആയിരത്തിൽ ഒരുവൻ സിനിമകളുടെ രണ്ടാം ഭാഗത്തിനായും ധനുഷും സംവിധായകൻ സെൽവരാഘവനും ഒരുമിക്കുമെന്നാണ് റിപ്പോർട്ടുകൾ.