ആദ്യ സിനിമയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ തെലുങ്ക്, തമിഴ് സിനിമ സംവിധായകന്‍ ശേഖര്‍ കമുലയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇത്തവണ ശേഖറിന്‍റെ നായകന്‍ ധനുഷാണ്.
രണ്ട് ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ശേഖര്‍ കമുല തന്നെയാണ് സോഷ്യല്‍മീഡിയ വഴി നിര്‍വഹിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് സിനിമ റിലീസിന് എത്തുക. ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടിട്ടില്ല. ധനുഷിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരിക്കും ഇത്.
-
The two Men who crossed the barriers to Celebrate Cinema 🎥
— Ramesh Bala (@rameshlaus) June 18, 2021 " class="align-text-top noRightClick twitterSection" data="
The National Award Winners @dhanushkraja 🤩 & @sekharkammula 🔥 collaborating for a 𝐓𝐚𝐦𝐢𝐥 -𝐓𝐞𝐥𝐮𝐠𝐮 - 𝐇𝐢𝐧𝐝𝐢 Trilingual FILM 🎞
Proudly Produced by #NarayanDasNarang & #PuskurRamMohanRao@SVCLLP #Dhanush pic.twitter.com/CXHGm1qR8C
">The two Men who crossed the barriers to Celebrate Cinema 🎥
— Ramesh Bala (@rameshlaus) June 18, 2021
The National Award Winners @dhanushkraja 🤩 & @sekharkammula 🔥 collaborating for a 𝐓𝐚𝐦𝐢𝐥 -𝐓𝐞𝐥𝐮𝐠𝐮 - 𝐇𝐢𝐧𝐝𝐢 Trilingual FILM 🎞
Proudly Produced by #NarayanDasNarang & #PuskurRamMohanRao@SVCLLP #Dhanush pic.twitter.com/CXHGm1qR8CThe two Men who crossed the barriers to Celebrate Cinema 🎥
— Ramesh Bala (@rameshlaus) June 18, 2021
The National Award Winners @dhanushkraja 🤩 & @sekharkammula 🔥 collaborating for a 𝐓𝐚𝐦𝐢𝐥 -𝐓𝐞𝐥𝐮𝐠𝐮 - 𝐇𝐢𝐧𝐝𝐢 Trilingual FILM 🎞
Proudly Produced by #NarayanDasNarang & #PuskurRamMohanRao@SVCLLP #Dhanush pic.twitter.com/CXHGm1qR8C
ശേഖര്‍ ഇതാദ്യമായാണ് ഒരു മുന്‍നിര താരത്തെ തന്‍റെ ചിത്രത്തിലെ നായകനാക്കുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പിയുടെ ബാനറില്‍ നാരായണന്‍ദാസ് നാരംഗും പുഷ്‌കര്‍ റാവു മോഹന്‍ റാവുവും ചേര്‍ന്നാണ് ധനുഷ് ശേഖര്‍ കാമുല ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍, ചിത്രത്തിലെ മറ്റ് താരങ്ങള്‍, അണിയറപ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
ഹാപ്പി ഡെയ്‌സിലൂടെ മലയാളിക്ക് സുപരിചിതനായ ശേഖര്‍ കമുല
ഡോളര്‍ ഡ്രീംസ് എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ശേഖര്‍ കമുല ഹാപ്പി ഡെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് മലയാളി സിനിമാപ്രേമികള്‍ക്ക് സുപരിചിതനാകുന്നത്. മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ തമന്ന ഭാട്ടിയയായിരുന്നു നായിക.
ശേഷം 2017ല്‍ റിലീസ് ചെയ്‌ത പ്രണയം പ്രമേയമായ ഫിദയ്‌ക്കും കേരളത്തില്‍ നിരവധി ആരാധകരുണ്ട്. സായ് പല്ലവി, വരുണ്‍ തേജ് എന്നിവരാണ് ചിത്രത്തില്‍ നായിക നായകന്മാരായത്. നാഗ ചൈതന്യയെയും സായി പല്ലവിയെയും ജോടികളാക്കി ശേഖര്‍ കമുല സംവിധാനം ചെയ്‌ത ലവ് സ്‌റ്റോറി എന്ന ചിത്രമാണ് ഇനി ശേഖര്‍ കമുലയുടേതായി റിലീസ് ചെയ്യാനുള്ളത്.
Also read: 'കുടുക്ക്' പാട്ടിന് ഹോളിവുഡിലും ആരാധകര്‍, വീഡിയോയുമായി ജേര്‍ഡ് ലെറ്റോ
ധനുഷിന്‍റെ റിലീസുകള്‍
റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ഗ്രേമാനില്‍ അഭിനയിച്ച് വരികയാണ് ധനുഷ് ഇപ്പോള്‍. ധനുഷിന് ശേഖര്‍ കമുല പറഞ്ഞ തിരക്കഥ ഏറെ ഇഷ്ടമായെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം നെറ്റ്‌ഫ്ലിക്‌സില്‍ റിലീസ് ചെയ്‌ത ജഗമേ തന്തിരമാണ് അവസാനമായി റിലീസ് ചെയ്‌ത ധനുഷ് ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത ജഗമേ തന്തിരം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ഐശ്വര്യ ലക്ഷ്‌മിയാണ് ചിത്രത്തില്‍ നായകന്‍.