ETV Bharat / sitara

ധനുഷും ജോജുവും ജെയിംസ് കോസ്മോയും; 'ജഗമേ തന്തിരം' പുതിയ പോസ്റ്റർ പുറത്ത് - dhanush aishwarya lakshmi film news

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിനും ഐശ്വര്യ ലക്ഷ്മിക്കുമൊപ്പം ജോജു ജോർജ്ജ്, സ്കോട്ടിഷ് നടൻ ജെയിംസ് കോസ്മോയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് തിയതിയും പോസ്റ്ററിനൊപ്പം അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.

ജഗമേ തന്തിരം പുതിയ പോസ്റ്റർ വാർത്ത  ധനുഷ് ജഗമേ തന്തിരം സിനിമ വാർത്ത  ജഗമേ തന്തിരം ട്രെയിലർ റിലീസ് വാർത്ത  കാർത്തിക് സുബ്ബരാജ് ജഗമേ തന്തിരം സിനിമ വാർത്ത  ജഗമേ തന്തിരം ധനുഷും ജോജുവും വാർത്ത  ജോജു ജോർജ്ജ് ഐശ്വര്യ ലക്ഷ്മി തമിഴ് സിനിമ വാർത്ത  ജെയിംസ് കോസ്മോ ജഗമേ തന്തിരം വാർത്ത  jagame thanthiram new poster news latest  jagame thanthiram james cosmo latest news  james cosmo dhanush joju george news latest  dhanush joju george tamil film news  dhanush aishwarya lakshmi film news  jagame thanthiram karthik subbaraj news
ജഗമേ തന്തിരം പുതിയ പോസ്റ്റർ
author img

By

Published : May 29, 2021, 5:26 PM IST

മലയാളത്തിന്‍റെ പ്രിയനടൻ ജോജു ജോർജ്ജ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ജ​ഗ​മേ​ ​ത​ന്തി​രം. ദി ക്രോണിക്കിൾസ് ഓഫ് നർനിയ, ട്രോയ് ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്ത സ്കോട്ടിഷ് നടൻ ജെയിംസ് കോസ്മോയും ചിത്രത്തിൽ നിർണായക വേഷം ചെയ്യുന്നു.

ധനുഷ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ ജോഡിയാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പുതിയതായി റിലീസ് ചെയ്ത പോസ്റ്ററിൽ ധനുഷിനെയും ജോജു ജോർജ്ജിനെയും ജെയിംസ് കോസ്മോയെയുമാണ് കാണിച്ചിട്ടുള്ളത്. ഒപ്പം, സിനിമയുടെ ട്രെയിലർ അടുത്ത മാസം ഒന്നിന് പുറത്തുവിടുമെന്നും സംവിധായകൻ അറിയിച്ചു.

സുരുളി, പ്രഭു എന്നീ ഇരട്ടകഥാപാത്രങ്ങളെയാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സഞ്ജന നടരാജൻ, കലൈയരസൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

More Read: കാർത്തിക് സുബ്ബരാജിന്‍റെ ധനുഷ് ചിത്രം ജഗമേ തന്തിരം നെറ്റ്ഫ്ലിക്സിന് ; റിലീസ് പ്രഖ്യാപിച്ചു

മലയാളി താരം ഐശ്വര്യ ലക്ഷ്മി വിശാലിന്‍റെ നായികയായി ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ തുടക്കം കുറിച്ചത്. തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ജഗമേ തന്തിരത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. റി​ല​യ​ന്‍​സ് ​എന്‍റര്‍ടെയ്‌ന്‍മെന്‍റും​ ​വൈ​ ​നോ​ട്ട് ​സ്റ്റു​ഡി​യോ​സും​ ​ചേ​ര്‍​ന്ന് നിർമിച്ച ചിത്രം നെറ്റ്‌ഫ്ലിക്സിലൂടെ ജൂൺ 18ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.