ETV Bharat / sitara

ഗാങ്‌സ്റ്റർ സുരുളിയായി ധനുഷ്, വിജയ് സേതുപതി ഗെറ്റപ്പിൽ ജോജു ജോർജ്ജ്; ജഗമേ തന്തിരം ട്രെയിലറെത്തി

author img

By

Published : Jun 1, 2021, 12:49 PM IST

ധനുഷിനൊപ്പം ജോജു ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി, ജെയിംസ് കോസ്മോ എന്നിവരും മുഖ്യകഥാപാത്രങ്ങളാകുന്നു. ഈ മാസം 18ന് ചിത്രം റിലീസ് ചെയ്യും.

ജോജു ജോർജ്ജ് ജഗമേ തന്തിരം വാർത്ത  ജോജു ജോർജ്ജ് തമിഴ് സിനിമ വാർത്ത  ജോജു ജോർജ്ജ് ധനുഷ് സിനിമ വാർത്ത  ധനുഷ് ജഗമേ തന്തിരം ട്രെയിലർ വാർത്ത  dhanush jagame thanthiram trailer news  dhanush jagame dhanush news  dhanush aiswarya lakshmi news  joju george jagame thanthiram news
ജഗമേ തന്തിരം

ധനുഷ് ചിത്രം ജഗമേ തന്തിരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളി താരം ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തിലൂടെ ജോജു ജോർജ്ജ് തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

  • " class="align-text-top noRightClick twitterSection" data="">

ഗാങ്സ്റ്റർ സുരുളിയായും പ്രഭു എന്ന പക്കാ ധനുഷ് ഗെറ്റപ്പിലുമായി രണ്ട് വേഷങ്ങളിലാണ് നായകൻ എത്തുന്നത്. ഒരു വിജയ് സേതുപതി ഗെറ്റപ്പിലാണ് ട്രെയിലറിൽ ജോജു ജോർജ്ജിനെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രേവ് ഹാർട്ട്, ട്രോയ് തുടങ്ങിയ ചിത്രങ്ങളിലും ഗെയിം ഓഫ് ത്രോൺസിലെ ലോർഡ് കമാൻഡർ മൊർമോണ്ട് ആയും തിളങ്ങിയ ജെയിംസ് കോസ്മോയും ജഗമേ തന്തിരത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രമാകുന്നു.

More Read: ധനുഷും ജോജുവും ജെയിംസ് കോസ്മോയും; 'ജഗമേ തന്തിരം' പുതിയ പോസ്റ്റർ പുറത്ത്

ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത്. വിവേക് ഹർഷൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീത സംവിധായകൻ. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്‍റർടെയ്ൻമെന്‍റും ചേർന്നാണ് ധനുഷിന്‍റെ 40-ാമത്തെ ചിത്രം കൂടിയായ ജഗമേ തന്തിരം നിർമിച്ചിരിക്കുന്നത്. ജൂൺ 18ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.