ETV Bharat / sitara

പൊന്നിയൻ സെൽവൻ ഷൂട്ടിനിടെ ഹിന്ദു വിശ്വാസം വ്രണപ്പെടുത്തി; മണിരത്‌നത്തെയും തൃഷയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

നിലവിൽ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്ന മധ്യപ്രദേശിലെ ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് പ്രവേശിച്ചുവെന്നാണ് തൃഷക്കെതിരായ പരാതി.

author img

By

Published : Sep 6, 2021, 8:22 PM IST

മണിരത്‌നത്തെയും തൃഷയെയും അറസ്റ്റ് വാർത്ത  തൃഷ അറസ്റ്റ് ആവശ്യം വാർത്ത  പൊന്നിയൻ സെൽവൻ ഷൂട്ട് മണിരത്നം വാർത്ത  പൊന്നിയൻ സെൽവൻ ചിത്രീകരണം വാർത്ത  മണിരത്‌നം അറസ്റ്റ് വാർത്ത  shooting ponniyin selvan news  shooting ponniyin selvan trisha maniratnam news  arrest trisha maniratnam hurting hindus news  arrest trisha maniratnam ponniyin selevan news  hindu sentiments trisha maniratnam hurting news
മണിരത്‌നത്തെയും തൃഷയെയും അറസ്റ്റ്

പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സംവിധായകൻ മണിരത്‌നത്തെയും നടി തൃഷയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം.

മധ്യപ്രദേശിലെ ഇൻഡോറിൽ സിനിമ ചിത്രീകരണത്തിനിടെ തൃഷ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചുവെന്നാണ് ആരോപണം. ക്ഷേത്രത്തിലെ ശിവലിംഗത്തിനും നന്ദിക്കുമിടയിൽ ചെരുപ്പ് ധരിച്ചു നടക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മണിരത്‌നത്തിനും തൃഷക്കുമെതിരെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ വിശ്വാസികൾ പരാതി നൽകിയത്.

Also Read: 'പൊന്നിയൻ സെൽവൻ' ഷൂട്ടിന് കൊണ്ടുവന്ന കുതിര ചത്തു ; മണിരത്‌നത്തിനെതിരെ കേസ്

പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൽ നിന്നും ഐശ്വര്യ റായിയുടെ ഏതാനും ചിത്രങ്ങൾ ലീക്കായതിന് ശേഷം ഒരു ലൊക്കേഷൻ ചിത്രവും പുറത്തുവിടരുതെന്ന് അണിയറപ്രവർത്തകർ കർശനനിർദേശം മുന്നോട്ട് വച്ചിരുന്നു. എന്നിട്ടും, തൃഷയുടെ ചിത്രങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിക്കുകയും ഹിന്ദു വിശ്വാസികൾക്കിടയിൽ ശക്തമായ അമർഷത്തിന് കാരണമാവുകയുമായിരുന്നു.

ഇതിന് പുറമെ, പൊന്നിയൻ സെൽവൻ ചിത്രത്തിനായി കൊണ്ടുവന്ന കുതിര ചത്തുവെന്ന് ചൂണ്ടിക്കാട്ടി മണിരത്‌നത്തിനും അദ്ദേഹത്തിന്‍റെ നിർമാണകമ്പനിക്കും കുതിരയുടെ ഉടമക്കുമെതിരെ പെറ്റയും കേസ് ഫയൽ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.