ETV Bharat / sitara

ഡാര്‍ത്ത് വാര്‍ഡന് ജീവന്‍ നല്‍കിയ നടന്‍ ഡേവിഡ് പ്രൗസ് അന്തരിച്ചു - ഡേവിഡ് പ്രൗസ് അന്തരിച്ചു

ആറടി ആറ് ഇഞ്ച് ഉയരക്കാരനാണ് എന്ന പ്രത്യേകതയിലൂടെയാണ് ഡേവിഡ് പ്രൗസിലേക്ക് ഡാര്‍ത്ത് വാര്‍ഡന്‍ കഥാപാത്രം എത്തുന്നത്

David Prowse  Darth Vader  David Prowse the original Darth Vader  David Prowse the original Darth Vader died  ഡാര്‍ത്ത് വാര്‍ഡന് ജീവന്‍ നല്‍കിയ നടന്‍ ഡേവിഡ് പ്രൗസ് അന്തരിച്ചു  ഡേവിഡ് പ്രൗസ് അന്തരിച്ചു  ഡാര്‍ത്ത് വാര്‍ഡന്‍
ഡാര്‍ത്ത് വാര്‍ഡന് ജീവന്‍ നല്‍കിയ നടന്‍ ഡേവിഡ് പ്രൗസ് അന്തരിച്ചു
author img

By

Published : Nov 30, 2020, 9:46 AM IST

മുതിര്‍ന്ന ഹോളിവുഡ് നടന്‍ ഡേവിഡ് പ്രൗസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്റ്റാര്‍ വാര്‍സ് ഒറിജിനലിലെ ഡാര്‍ത്ത് വാര്‍ഡന് ജീവന്‍ നല്‍കിയത് ഡേവിഡ് പ്രൗസായിരുന്നു. ഡാര്‍ത്ത് വാര്‍ഡന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമാപ്രേമികള്‍ ഇന്നും അദ്ദേഹത്തെ ഓര്‍ക്കുന്നത്.

ആറടി ആറ് ഇഞ്ച് ഉയരക്കാരനാണ് എന്ന പ്രത്യേകതയിലൂടെയാണ് ഡേവിഡ് പ്രൗസിലേക്ക് ഡാര്‍ത്ത് വാര്‍ഡന്‍ കഥാപാത്രം എത്തുന്നത്. പക്ഷെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഹോളിവുഡ് നടന്‍ ജെയിംസ് ഏര്‍ള്‍ ജൊനസായിരുന്നു. വെയിറ്റ് ലിഫ്റ്ററും ബോഡിബില്‍ഡറുമായിരുന്നു ഡേവിഡ്. യു.കെയിലാണ് ജനനം. 1967ല്‍ ജെയിംസ് ബോണ്ട് സ്പൂഫ് കാസിനോ റോയലിലൂടെയാണ് ഡേവിഡ് അഭിനയ രംഗത്തെത്തുന്നത്. നിരവധി പ്രമുഖര്‍ ഡേവിഡ് പ്രൗസിന് സോഷ്യല്‍മീഡിയകള്‍ വഴി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.