ETV Bharat / sitara

അഭിനയ കലയുടെ മൂര്‍ത്തിഭാവം, വിസ്മയങ്ങളുടെ ഉടയോന് 61 വയസ് - ലാലേട്ടന്‍ പിറന്നാള്‍

നാല് പതിറ്റാണ്ടിനിടെ 350 ലേറെ ചിത്രങ്ങളാണ് മോഹൻലാൽ എന്ന നടനവിസ്മയം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. രണ്ട് തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നിരവധി തവണ ഫിലിംഫെയർ അവാർഡുകളും മോഹൻലാൽ സ്വന്തമാക്കിയിട്ടുണ്ട്

complete actor mohanlal 61 birthday celebration special story  actor mohanlal 61 birthday celebration  actor mohanlal 61 birthday celebration news  actor mohanlal 61 birthday  mohanlal 61 birthday celebration  നടന്‍ മോഹന്‍ലാല്‍ പിറന്നാള്‍  മോഹല്‍ലാല്‍ 61 ആം പിറന്നാള്‍  ലാലേട്ടന്‍ പിറന്നാള്‍  ലാലേട്ടന്‍ ബര്‍ത്ത്‌ഡേ
അഭിനയ കലയുടെ മൂര്‍ത്തിഭാവം, വിസ്മയങ്ങളുടെ ഉടയോന് 61 വയസ്
author img

By

Published : May 21, 2021, 6:52 AM IST

മലയാള സിനിമയുടെ മഹാഭാഗ്യം....മലയാള സിനിമയുടെ മുഖം, അഭിനയ കുലപതി, കംപ്ലീറ്റ് ആക്ടർ തുടങ്ങി പറഞ്ഞ് പതിഞ്ഞ വിശേഷണങ്ങൾ അനവധിയുള്ള.... നാല് പതിറ്റാണ്ടോളമായി മലയാളിയുടെ സ്വീകരണമുറിയുടെ മുഖമായി നിലകൊള്ളുന്ന നടന്‍ മോഹന്‍ലാലിന്... ഇന്ന് 61 ആം പിറന്നാള്‍.... എത്ര പറഞ്ഞാലും, എത്ര പുകഴ്ത്തിയാലും അവസാനിക്കാത്ത അഭിനയ തപസ്യയുടെ ഉടമയാണ് അയാൾ.... എണ്ണിയാൽ ഒടുങ്ങാത്ത വ്യത്യസ്ത കഥാപാത്രങ്ങൾ സ്വന്തമായുള്ള താര ചക്രവർത്തി. ജീവിതത്തിൽ ഒരു തവണയെങ്കിലും തോള് ചരിച്ചു നടക്കാത്ത, 'നീ പോ മോനെ ദിനേശാ....' എന്ന് പറയാത്ത ഒരു മലയാളി ഉണ്ടാവുകയില്ല. അത്രത്തോളം നമ്മുടെ നിത്യജീവിതത്തിനോട് അടുത്ത് നിൽക്കുന്ന ഒരു വികാരമാണ് മോഹൻലാൽ.... ആരാധകരുടെ സ്വന്തം ലാലേട്ടൻ......

complete actor mohanlal 61 birthday celebration special story  actor mohanlal 61 birthday celebration  actor mohanlal 61 birthday celebration news  actor mohanlal 61 birthday  mohanlal 61 birthday celebration  നടന്‍ മോഹന്‍ലാല്‍ പിറന്നാള്‍  മോഹല്‍ലാല്‍ 61 ആം പിറന്നാള്‍  ലാലേട്ടന്‍ പിറന്നാള്‍  ലാലേട്ടന്‍ ബര്‍ത്ത്‌ഡേ
ഇരുപതാംനൂറ്റാണ്ട് എന്ന സിനിമയില്‍ നിന്നും

1978 ൽ തിരനോട്ടത്തിൽ തുടങ്ങി ഇത് വരെ എത്തി നിൽകുമ്പോൾ ആ അഭിനയ ജീവിതം അടയാളപ്പെടുത്തുന്നത് നാല്‍പത് വർഷത്തെ മലയാളിയുടെ സിനിമ സംസ്‌കാരത്തെയാണ്. ഇക്കാലയളവിൽ പലരും വന്നുപോയി, സിനിമയും പ്രേക്ഷകരും കഥ പറയുന്ന രീതിയും മാറി മറിഞ്ഞു. എന്നാൽ മോഹൻലാലും അയാളോടുള്ള ജനതയുടെ സ്നേഹവും കരുതലും ആരാധനയും യാതൊരു മാറ്റവുമില്ലാതെ അങ്ങനെ തന്നെ നിലകൊള്ളുകയാണ്. ഏറെ നാളുകളായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും രോമാഞ്ചപ്പെടുത്തുകയും ചെയ്‌ത ഇതിഹാസം അറുപത്തൊന്നാം വയസ്സിലേക്ക് കടക്കുമ്പോൾ ആശംസകള്‍ കൊണ്ട് മുടുകയാണ് ആരാധക വൃന്ദം. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസില്‍ ചിത്രം മോഹൻലാലിന്‍റെയും മലയാള സിനിമയുടേയും തലവരമാറ്റി. ഷാളും കൂളിംഗ് ഗ്ലാസുമണിഞ്ഞെത്തിയ വില്ലൻ പിന്നെ മെല്ലെ മെല്ലെ നായകനായും താരമായും സൂപ്പർതാരമായും വേഷപ്പകർച്ച നടത്തി. എൺപതുകളിലും തൊണ്ണൂറുകളിലും പുറത്ത് വന്ന എണ്ണം പറഞ്ഞ ചിത്രങ്ങളാണ് ലാലിലെ മഹാനടനെ സിനിമാപ്രേമിക്ക് കാണിച്ചുകൊടുത്തത്.

ദേവദൂതന്‍ സിനിമയില്‍ മോഹന്‍ലാല്‍

ലാലേട്ടനെ ആരാധിക്കുന്നവരിൽ കമ്മ്യൂണിസ്റ്റുകാരുണ്ട്... കോൺഗ്രസ്‌കാരുണ്ട്..... ബിജെപിക്കാരുണ്ട് വിവിധ മതങ്ങളിൽ ഉള്ളവരുമുണ്ട്... കുട്ടികള്‍ മുതൽ മുത്തശ്ശന്മാരും മുത്തശ്ശിമാരുമുണ്ട്.... മലയാളികൾ ഇത്രയധികം മനസില്‍ പ്രതിഷ്ഠിച്ച മറ്റൊരു വ്യക്തി വേറെയില്ല.... അഭിനയിക്കാൻ വേണ്ടി മാത്രം ജന്മമെടുത്ത മനുഷ്യൻ.... ആ മനുഷ്യൻ മലയാളികൾക്ക് ഒരു വികാരമാണ്, ആവേശമാണ്......... വർണ്ണനകൾക് അപ്പുറമാണ് ഈ മഹാനടന്‍റ അഭിനയ തികവ്.... സകല വേഷവും അണിഞ്ഞ് ആറാടിയ തമ്പുരാൻ...... അഴകിന്‍റെ പൂർണ രൂപം..... മലയാളികളുടെ അഭിമാനം അഹങ്കാരം ആവേശം... അഭിനയ വിസ്മയത്തിന്‍റെ കടലാണ് മലയാളികളെ സംബന്ധിച്ച് മോഹന്‍ലാല്‍. മലയാളികളുടെ ഇടയിലേക്ക് രാജാവിന്‍റെ മകനായി വന്ന് രാജാവായി മാറിയ നമ്മുടെ സ്വന്തം ലാലേട്ടൻ. ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച്.... ഒരു കള്ള ചിരിയോടെ വരുന്ന മോഹന്‍ലാല്‍ എന്ന ലാലേട്ടന്‍ മലയാളിക്ക് സ്വന്തം ജീവിതത്തിന്‍റെ ഭാഗം കൂടിയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മോഹൻലാലിനെ പോലെ താര മൂല്യം ഉള്ള ഒരു നടൻ ഉണ്ടായിട്ടില്ല. 26-ാം വയസില്‍ ലഭിച്ച സൂപ്പര്‍സ്റ്റാര്‍ പദവിക്ക് ഈ അറുപത്തൊന്നാം വയസിലും യാതൊരു കുറവും സംഭവിച്ചിട്ടില്ല.... ഭാവ ഗായകൻ പ്രേം നസീർ മുതൽ മകൻ പ്രണവ് മോഹന്‍ലാലിനൊപ്പം വരെ അഭിനയിച്ച അനുഗ്രഹീത കലാകാരന്‍... ലോകത്തിലെ തന്നെ പത്ത് മികച്ച അഭിനയപ്രതിഭകളുടെ ലിസ്റ്റ് എടുത്താല്‍ മലയാളത്തിന് അഭിമാനമായി ലാല്‍ അതില്‍ ഉണ്ടാകും.

നിര്‍ണ്ണയം സിനിമയില്‍ മോഹന്‍ലാല്‍

മലയാള സിനിമയെ കുറിച്ച്‌ വര്‍ത്തമാനകാലത്തോ ഭാവിയിലോ സുദീര്‍ഘമായ ഒരു പഠനം നടത്തിയാൽ മോഹൻലാലിന്‍റെ അഭിനയ ജീവിതം ഒരു വിസ്മയം തന്നെയായിരിക്കും. നാല്‍പ്പത് വർഷത്തിലേറെയായി മലയാള സിനിമാ മേഖലയെ സ്വന്തം ചുമലിൽ താങ്ങി നിറുത്തുകയാണ് ചങ്കും ചങ്കിടിപ്പുമായ ലാലേട്ടൻ. മോഹന്‍ലാലിന്‍റെ ആദ്യ ചിത്രം തിരനോട്ടമാണെങ്കിലും മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രമാണ് മോഹന്‍ലാലിനെ വെള്ളിത്തിരയിലെ ശ്രദ്ധേയ താരമാക്കിയത്. ചിത്രത്തിലെ നരേന്ദ്രന്‍ എന്ന മോഹന്‍ലാലിന്‍റെ പ്രതിനായക കഥാപാത്രം ശങ്കര്‍ എന്ന നായക നടന്‍റെ ഇമേജിനെ പോലും മറികടക്കുന്നതായിരുന്നു. പിന്നീട് നീണ്ട 40 വർഷം ചെറിയ ഓളമൊന്നുമല്ല ലാലേട്ടൻ മലയാള സിനിമയിൽ ഉണ്ടാക്കിയത്. ലാലേട്ടന്‍റെ കടന്നുവരവിന് മുമ്പും പിമ്പും നിരവധി നായകന്മാർ മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും മോഹൻലാലെന്ന പ്രതിഭയ്ക്ക് അതൊരു ചെറിയ കോട്ടം പോലും ഉണ്ടാക്കിയിട്ടില്ലന്നതാണ് സത്യം. തന്‍റെ 40 വർഷത്തിലധികം നീണ്ട അഭിനയജീ‍വിതത്തിൽ മാറ്റങ്ങളെ ഉൾക്കൊണ്ട് അഭിനയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് അത്ഭുതമുണർത്തുന്നത്. ഒരു ചെറു നോട്ടത്തിൽ പോലും അസാമാന്യമായ അഭിനയത്തിന്‍റെ മിന്നലാട്ടങ്ങളും.... മറുവശത്ത് താരപരിവേഷത്തിന്‍റെ പരകോടി കണ്ട വേഷങ്ങളുമായി ഈ നടൻ തുടർച്ചയായി അമ്പരപ്പിച്ച് കൊണ്ടിരുന്നു. മലയാളത്തിന്‍റെ അഭിമാനം ഭാഷാതിർത്തികൾ ഭേദിച്ചപ്പോഴും കണ്ടത് മാജിക് ലാലിസം…

ഫാസിലിനും മക്കള്‍ക്കുമൊപ്പം മോഹന്‍ലാല്‍

ലാലിന്‍റെ അഭിനയമുഹൂർത്തങ്ങളൊക്കെയും മലയാളിയുടെ ജീവിതം തന്നെയായിരുന്നു. ആനയും കടലും എത്രകണ്ടാലും മതിവരാത്തവരാണ് മലയാളികൾ. അക്കൂട്ടത്തിൽ ഒരു പേരുകൂടിയെ മലയാളി കുറിച്ചിട്ടുള്ളു. അത് മോഹൻലാലിന്‍റേതാണ്..... ഓരോ സിനിമയും പലവട്ടം കണ്ടിട്ടും കാഴ്ചയുടെ ആ രസതന്ത്രം മടുക്കാതെ മലയാളി മോഹൻലാലിനെ കണ്ടുകൊണ്ടേയിരിക്കുന്നു..... 1960 മേയ് 21ന് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായാണ് മോഹൻലാൽ ജനിച്ചത്. മോഹൻലാലിന്‍റെ അച്ഛൻ വിശ്വനാഥൻ നായർ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്ത് മുടവൻമുഗളിലെ തറവാട് വീട്ടിലായിരുന്നു മോഹൻലാലിന്‍റെ കുട്ടിക്കാലം. ലാലിന്‍റെ ഏകസഹോദരൻ പ്യാരേലാലും അച്ഛൻ വിശ്വനാഥൻ നായരും ഇന്ന് ജീവിച്ചിരിപ്പില്ല. അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിൽ വിശ്വശാന്തി ഫൗണ്ടേഷനും താരം അടുത്തിടെ ആരംഭിച്ചിരുന്നു.

ഭാര്യ സുചിത്രയ്‌ക്കൊപ്പം

മോഹൻലാൽ എന്ന നടനെ വാർത്തെടുക്കുന്നതിൽ അദ്ദേഹത്തിന്‍റെ സ്കൂൾ ജീവിതത്തിനും അവിടുത്തെ കൂട്ടുകാർക്കും വലിയ പങ്കുണ്ട്. സംവിധായകൻ പ്രിയദർശൻ, ഗായകനായ എം.ജി ശ്രീകുമാർ തുടങ്ങിയവരൊക്കെ സ്കൂളിൽ മോഹൻലാലിന്‍റെ സഹപാഠികളായിരുന്നു. തിരുവനന്തപുരം മോഡൽ സ്കൂളിലാണ് താരം തന്‍റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ കാലഘട്ടത്തിൽ തന്നെ അഭിനയത്തോട് അഭിരുചി പ്രകടിപ്പിച്ച മോഹൻലാൽ സ്കൂൾ നാടകങ്ങളിലെയും മറ്റും സജീവസാന്നിധ്യമായിരുന്നു. സ്കൂൾ കലാമേളയിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുമ്പോൾ മോഹൻലാൽ ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു. സ്കൂൾ കാലഘട്ടത്തിന് ശേഷം തിരുവനന്തപുരം എം.ജി കോളജിൽ ചേർന്ന മോഹൻലാലിന്‍റെ അക്കാലത്തെ കൂട്ടുകാരായിരുന്നു പ്രിയദർശൻ, മണിയൻപിള്ള രാജു എന്നിവർ. ജീവിതത്തിൽ എന്നും ചേർത്തുപിടിക്കുന്ന ആ സൗഹൃദങ്ങൾ മലയാളസിനിമയുടെ അമരക്കാരനാവാനുള്ള മോഹൻലാലിന്‍റെ യാത്രയിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല.

മലയാളസിനിമയുടെ സുവർണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എൺപതുകളും തൊണ്ണൂറുകളും മോഹൻലാൽ എന്ന താരത്തിന്‍റെ കരിയറിലെയും ശ്രദ്ധേയ വർഷമാണ്. സത്യൻ അന്തിക്കാട്, ലോഹിതദാസ്, സിബിമലയിൽ, പത്മരാജന്‍, ശ്രീനിവാസൻ, ഫാസിൽ, ഐ.വി ശശി എന്നിങ്ങനെ അക്കാലത്തെ മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കുമൊപ്പം മോഹൻലാൽ കൈകോർത്തപ്പോൾ പിറന്നത് മലയാളി എന്നും ഓർത്തിരിക്കുന്ന അതിമനോഹരമായ ഒരുപിടി ചിത്രങ്ങളാണ്. നാല് പതിറ്റാണ്ടിനിടെ 350 ലേറെ ചിത്രങ്ങളാണ് മോഹൻലാൽ എന്ന നടനവിസ്മയം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. നാലുദശാബ്ദമായി മലയാള സിനിമാലോകത്തെ അവിഭാജ്യഘടകമാണ് മോഹൻലാൽ. രണ്ട് തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നിരവധി തവണ ഫിലിംഫെയർ അവാർഡുകളും മോഹൻലാൽ സ്വന്തമാക്കിയിട്ടുണ്ട്. സിനിമാലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001ൽ പത്മശ്രീയും 2019ൽ പത്മഭൂഷണും നൽകി രാജ്യം മോഹൻലാലിനെ ആദരിച്ചു. കീർത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിന്‌ വേണ്ടി ജീവിതം ബലികഴിച്ച ജവാന്മാരുടെ കഥകൾ ജനങ്ങളിലെത്തിക്കാൻ മോഹൻലാൽ നൽകിയ സംഭാവനകളെ പരിഗണിച്ച് 2009 ജുലൈ 9ന് ടെറിറ്റോറിയൽ ആർമി അദ്ദേഹത്തിന് ലെഫ്റ്റനന്‍റ് കേണൽ പദവിയും (ഓണററി) നൽകി. അഭിനേതാക്കളിൽ ആദ്യമായി ലെഫ്റ്റനന്‍റ് കേണൽ പദവിയിലെത്തുന്ന നടൻ എന്ന വിശേഷണവും മോഹൻലാലിന് സ്വന്തമാണ്.

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ആറാട്ട് എന്നിവയാണ് കൊവിഡ് പ്രിതസന്ധി മൂലം റിലീസ് മുടങ്ങി കിടക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍. മലയാളം കണ്ട ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ എന്ന പ്രത്യേകതയോടെയാണ് എവര്‍ഗ്രീന്‍ കോമ്പോയായ മോഹന്‍ലാലും പ്രിയദര്‍ശനും മരക്കാറുമായി എത്താന്‍ പോകുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം കൂടി മരക്കാര്‍ അറബിക്കടിന്‍റെ സിംഹം 2021ല്‍ കൊണ്ടുവന്നിരുന്നു..... ഇപ്പോള്‍ മലയാളി കാത്തിരിക്കുന്നത് സംവിധായകന്‍റെ കസേരയില്‍ ഇരുന്ന് മോഹന്‍ലല്‍ ജന്മം കൊടുക്കാന്‍ പോകുന്ന ബറോസ് എന്ന സിനിമയുടെ റിലീസിന് വേണ്ടിയാണ്. 40 വർഷത്തിന് മുകളിൽ നിൽക്കുന്ന സിനിമാനുഭവം കൊണ്ട് ക്യാമറയ്ക്ക് പിന്നിൽ ആ മനുഷ്യൻ നിൽക്കുമ്പോൾ തിരശീലയിൽ സംഭവിക്കാൻ പോകുന്നത് ഇന്ത്യൻ സിനിമയിലെ അത്ഭുതമായിരിക്കും........ മലയാള സിനിമയുടെ കീരീടവും ചെങ്കോലും അണിഞ്ഞ ലോക മലയാളികളുടെ ഒരേയൊരു നാട്ടുരാജാവ്... വിസ്മയമാണ് ലാലേട്ടാ നിങ്ങള്‍......

Also read: വീണ്ടും വരുന്ന ലാൽ; മനസിലെന്നും ലാലേട്ടൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.